‘ദി 100 റീബൽഡേഴ്സ് ഓഫ് കേരള’ പുസ്തക പ്രകാശനം മുഹമ്മദ് ജെറാർ അമേരിക്ക പ്രകാശനം ചെയ്യുന്നു
ദുബൈ: കോവിഡാനന്തര കേരളത്തെ പുനർനിമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രമുഖരെ പരിചയപ്പെടുത്തുന്ന ‘ദ 100 റീബിൽഡേഴ്സ് ഓഫ് കേരള’ പുസ്തകം പ്രകാശനം ചെയ്തു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ശൈഖ് റാശിദ് ഹാളിൽ നടന്ന ചടങ്ങിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏൽകയ്യാത് ഇൻവെസ്റ്റ്മെന്റ് തലവൻ മുഹമ്മദ് ജെറാറിൽനിന്ന് സാന്ദ്ര അബ്ദുല്ല (ഈജിപ്ത്) ആദ്യ പ്രതി ഏറ്റുവാങ്ങി.
ഓൺലുക്കർ പബ്ലിഷിങ് ഗ്രൂപ് മാനേജിങ് എഡിറ്റർ ഫഹദ് സലീം പുസ്തകം പരിചയപ്പെടുത്തി. ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. കോഫി ടേബിൾ ആകൃതിയിലാണ് പുസ്തകത്തിന്റെ രൂപകൽപന. ഒരു വർഷത്തോളമായി വിവിധ രാജ്യങ്ങളിലുള്ളവരെ സന്ദർശിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയതെന്ന് ഫഹദ് സലീം പ റഞ്ഞു.
പ്രമുഖ വ്യവസായി എം.എ. യൂസുഫലി മുതൽ യുവ ഗവേഷകൻ മഹമൂദ് കൂരിയവരെയുള്ളവരുടെ വിശേഷങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലേഷ്യൻ സർക്കാറിന്റെ പ്രത്യേക ബഹുമതിക്ക് അർഹനാവുകയും പൗരത്വം നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച ചാവക്കാട് ചെക്കുഹാജിയുടെ സ്മരണക്കാണ് പുസ്തകത്തിന്റെ സമർപ്പണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.