തളിർ പഠനകേന്ദ്രത്തിലെ കൈയെഴുത്തു സാഹിത്യപത്രിക പ്രകാശനച്ചടങ്ങ്
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന് കീഴിൽ അൽഖൂസ് മേഖലയിൽ ഉൾപ്പെടുന്ന ഡി.ഐ.പി ‘തളിർ’ പഠനകേന്ദ്രത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ‘അവധിക്കാലം’ എന്ന പേരിൽ തയാറാക്കിയ കയ്യെഴുത്തു സാഹിത്യപത്രിക പ്രകാശനം ഡി.ഐ.പി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് നിർവഹിച്ചു. ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ ആദ്യ പ്രതി വിതരണം ചെയ്തു.
അൽഖൂസ് മേഖല ജോയന്റ് കോഓഡിനേറ്റർ ജോജു അധ്യക്ഷതവഹിച്ചു. ദുബൈ ചാപ്റ്റർ സെക്രട്ടറി സി.എൻ.എൻ. ദിലീപ്, പ്രസിഡന്റ് അംബുജം സതീഷ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, കൺവീനർ ഫിറോസിയ, അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി, ജോയന്റ് കൺവീനർ നജീബ് മുഹമ്മദ്, ഓർമ പ്രവർത്തകരായ അഷ്റഫ്, കെ.വി. രാജൻ എന്നിവർ ആശംസ അർപ്പിച്ചു.
കൂടാതെ രക്ഷിതാക്കളായ സുബാഷ്, മിലേഷ്, വിമിഷ, ദേവ, രതീഷ് എന്നിവരും വിദ്യാർഥികളായ അർച്ചിത, നില, റിതിക, ആയിഷ, അയിനി മറിയം, ഗൗരി എന്നിവരും സംസാരിച്ചു. പുസ്തകത്തിന്റെ മുഖ്യചുമതല വഹിച്ച അധ്യാപകൻ സുരേഷ് നാൾവഴികൾ വിവരിച്ചു. അദ്ദേഹത്തിന് സി.എൻ.എൻ. ദിലീപ് ഉപഹാരം നൽകി.
ഓർമ മേഖല ഭാരവാഹികളായ നവാസ്, സുഭാഷ് പൊന്നാനി, മലയാളം മിഷൻ അധ്യാപകരായ അഭിലാഷ് ഷോൺ, ലക്ഷ്മി, ജെന്നി തങ്കച്ചൻ എന്നിവരും രക്ഷിതാക്കളും കുട്ടികളും മലയാളം മിഷൻ, ഓർമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തളിർ പഠനകേന്ദ്ര അധ്യാപിക റോഷ്ന സ്വാഗതവും ഉമർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.