തളിക്കുളം മഹല്ല് നോർതേണ്‍ എമിറേറ്റ്സ് ഷാര്‍ജയില്‍ സംഘടിപ്പിച്ച വാര്‍ഷിക സംഗമത്തില്‍ നിന്ന്
ഷാര്‍ജ: തളിക്കുളം മഹല്ല് ജമാഅത്ത് നോർതേണ്‍ എമിറേറ്റ്സ് കൂട്ടായ്മയുടെ പത്താം വാര്‍ഷിക ‘കുടുംബ സംഗമം 24’ ഷാര്‍ജ മുബാറക് സെന്ററില്‍ നടന്നു.
തളിക്കുളം ദാറുല്‍ മുസ്തഫ ഇസ്ലാമിക് അക്കാദമി ചെയര്മാന് ഹാഫിദ് സാദിഖലി ഫാളിലി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് ഇബ്രാഹിം ഖുര്‍ആന്‍ പാരായണം നടത്തി. പ്രസിഡന്റ് കെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. സുല്‍ഫിക്കര്‍ അലി, പി.കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പത്ത്, 12 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടുകളെ ചടങ്ങില്‍ ആദരിച്ചു. വനിതകള്‍ക്കായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കും ചിത്രരചനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ സ്വാലിഹ് സ്വാഗതവും എ.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഇ.കെ. ബഷീര്‍, കെ.എ. നൗഷാദ്, വി.കെ. സൈനുദ്ദീന്‍, യഹ്യ മാളിയേക്കല്‍, മുഹമ്മദ് ഹനീഫ് (ഉപദേശക സമിതി). നൗഷാദ് അല്ലുക്കാസ് (പ്രസി.), എ.എ. മുഹമ്മദ്, ഫൈസല്‍ അഹമ്മദ്, ജസീല്‍ (വൈ.പ്രസി.), സ്വാലിഹ് (ജന.സെക്ര.), നിസാര്‍ അബ്ദുറഹ്മാന്, എം.കെ. ഇബ്രാഹിം, നസീഫ് (ജോ.സെക്ര.), ഫായിസ് കബീര്‍ (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.