ഇറാൻ ആക്രമണം; ദുബൈയിൽ ചീളുകൾ വീണ്​ രണ്ട്​ ഇന്ത്യക്കാർക്ക്​ പരിക്ക്​

ദുബൈ: ഇറാന്‍റെ ആക്രമണ ശ്രമത്തിനിടെ ചൊവ്വാഴ്ച നഗരത്തിൽ രണ്ട്​ വ്യത്യസ്ത സംഭവങ്ങളിൽ അവശിഷ്ടങ്ങൾ വീണ്​ എട്ടുപേർക്ക്​ പരിക്കേറ്റു. ഇവരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്​. ആദ്യ സംഭവത്തിൽ അൽ ബദാ പ്രദേശത്ത്​ ഒഴിച്ചിട്ട വീടിനു മുകളിൽ ചീളുകൾ പതിച്ച്​ സമീപത്തുണ്ടായിരുന്ന നാലുപേർക്ക്​ ചെറിയ പരിക്കേറ്റു.

രണ്ടാമത്തെ സംഭവത്തിൽ സൗത്ത്​ ദുബൈയിലെ താമസ മേഖലയിൽ നാലുപേർക്ക്​ പരിക്കേറ്റു. ഇവരിൽ രണ്ടുപേർ ഇന്ത്യക്കാരും ഒരാൾ ബംഗ്ലാദേശിയും മറ്റൊരാൾ ശ്രീലങ്കക്കാരനുമാണ്​. സംഭവസ്ഥലത്ത്​ സ്വത്തുവകകൾക്ക്​ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരി​ക്കേറ്റ ഇന്ത്യക്കാരെ കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചൊവ്വാഴ്ച യു.എ.ഇക്ക്​ ​നേരെ ഇറാനിൽ നിന്ന്​ അയച്ച നാല്​ ക്രൂസ്​ മിസൈലുകളും എട്ട് ബാലിസ്റ്റിക് മിസൈലുകളും 36 ഡ്രോണുകളും വിജയകരമായി തകർത്തിട്ടുണ്ട്​. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 1,977 ഡ്രോണുകളും തടഞ്ഞു​. അതേസമയം രാജ്യത്ത്​ ആകെ പരിക്കേറ്റവരുടെ എണ്ണം 188 ആയി.

Tags:    
News Summary - Iranian attack: Two Indians injured as debris falls in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.