ദുബൈ: യു.എ.ഇയിൽ ഇന്ധന വില പുതുക്കി. മാർച്ചിനെ അപേക്ഷിച്ച് പെട്രോളിന് 80 ഫിൽസും ഡീസലിന് 1.94 ദിർഹവും വില വർധിച്ചു. ഏപ്രിലിലെ പുതുക്കിയ വില അനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.39 ദിർഹമാണ് നിരക്ക്. മാർച്ചിൽ ഇതിന് 2.59 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് 3.28 ദിർഹമാണ് വില. കഴിഞ്ഞ മാസം ഇത് 2.48 ദിർഹമായിരുന്നു. ഇ-പ്ലസ് പെട്രോൾ വില 2.40ൽ നിന്ന് 3.20 ദിർഹമായാണ് വില വർധിച്ചത്. ഡീസൽ വില 2.72ൽ നിന്ന് 4.69 ദിർഹമായും കൂടി. പുതുക്കിയ വില ചൊവ്വാഴ്ച അർധരാത്രിയോടെ നിലവിൽ വരും.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന മാറ്റം അനുസരിച്ചാണ് യു.എ.ഇ ഇന്ധന വില നിർണയ സമിതി രാജ്യത്തെ ഇന്ധന വില പുനക്രമീകരിക്കുന്നത്. ആഗോള വിപണിയിൽ എണ്ണവില കുത്തനെ കൂടിയതാണ് രാജ്യത്തെ എണ്ണ വിലയേയും ബാധിച്ചത്. ഇന്ധന വില അനുസരിച്ച് ടാക്സി ചാർജിലും ആനുപാതികമായ മാറ്റം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.