ദുബൈ: ചൊവ്വാഴ്ച ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം. എട്ട് ബാലിസ്റ്റിക് മിസൈലുകളും നാല് ക്രൂസ് മിസൈലുകളും 36 ഡ്രോണുകളും സംവിധാനം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ 433 ബാലിസ്റ്റിക് മിസൈലുകളും 19 ക്രൂസ് മിസൈലുകളും 1,977 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ആകെ പരിക്കേറ്റവരുടെ എണ്ണം 188 ആയി. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കാൻ യു.എ.ഇ പ്രതിരോധ സേന പൂർണ സജ്ജരാണെന്നും രാജ്യത്തെ ബാധിക്കുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.