Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ഷാർജ: യു.എ.ഇയിലെ കലാ, സാഹിത്യ, സാംസ്കാരിക മേഖലകളിലെല്ലാം നിറസാന്നിധ്യമായ ഹമീദ് ചങ്ങരംകുളത്തിന് ഇൻഡോ അറബ് ആർട്സ് ഫോറം ആദരവും യാത്രയയപ്പും നൽകി. നീണ്ട 36 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് ഹമീദ് ചങ്ങരംകുളം നാട്ടിലേക്ക് പോകുന്നതിന്‍റെ ഭാഗമായാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
ചടങ്ങിൽ അബ്ദുൽ ജബ്ബാർ പുഞ്ചക്കോട് അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. പ്രസിഡന്‍റ് ഗഫാർ കല്ലായ്, സെക്രട്ടറി സുരേഷ് തൃത്താല, വൈസ് പ്രസിഡന്‍റ് റഷീദ ടീച്ചർ, ട്രഷറർ ആരിഫ്, മാധ്യമ പ്രവർത്തകൻ സലീം നൂർ, തബ്രീസ് മക്കി, ബഷീർ ആലത്ത്, പി.സി കമറുദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.