ശൈഖ് ഹംദാനും ശൈഖ് മക്തൂമും ദുബൈ മാൾ സന്ദർശിക്കുന്നു (വീഡിയ)
ദുബൈ: നഗരത്തിലെ ഏറ്റവും ജനപ്രിയ ഷോപ്പിങ് മാളായ ദുബൈ മാളിൽ സന്ദർശനം നടത്തി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈ ഫസ്റ്റ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും. നിലവില സാഹചര്യത്തിൽ താമസക്കാർക്കും സന്ദർശകർക്കും ആത്മവിശ്വാസം പകർന്നതായിരുന്നു നേതാക്കളുടെ സന്ദർശനം. മാളിലൂടെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ച നേതാക്കൾ പൊതുജനങ്ങളുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. നേരത്തെ മേഖലയിലെ സാഹചര്യം രൂപപ്പെട്ട ആദ്യ ആഴ്ചയിൽ ശൈഖ് ഹംദാൻ, യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം ദുബൈ മാൾ സന്ദർശിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജനങ്ങൾക്കിടയിലെ നേതാക്കളുടെ സാന്നിധ്യം നഗരത്തിലെ സ്ഥിരതയെയും തടസ്സമില്ലാത്ത പ്രവർത്തനത്തെയും അടയാളപ്പെടുത്തുന്നതാണ്. നിലവിലെ വെല്ലുവിളികളെ അതിജീവിച്ച് യു.എ.ഇ കൂടുതൽ കരുത്തോടെ മുന്നേറുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.