Posted On
date_range Updated On
date_range പ്രതികൂല കാലാവസ്ഥയിൽ വീടുകളിൽ ഭക്ഷ്യ സാധനങ്ങളെത്തിച്ച് പൊലീസ്
അജ്മാൻ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീടുകളിൽ കുടുങ്ങിയ താമസക്കാർക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് അജ്മാൻ പൊലീസ്. ശക്തമായ മഴയെ തുടർന്ന് അജ്മാനിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ നിലനിൽക്കുകയാണ്. ഇത് മൂലം നിത്യ ജീവിതത്തിന് ബുദ്ധിമുട്ടുന്നവർക്കാണ് അജ്മാൻ പൊലീസിന്‍റെ മാനുഷിക സഹായം ലഭിച്ചത്.
വെള്ളം മൂലം പുറത്തിറങ്ങാനോ മറ്റുള്ളവർക്ക് അവിടെ എത്തിപ്പെടാനോ കഴിയാതെ ദുരിതത്തിലായവർക്കാണ് സഹായം നൽകുന്നതിൽ മുൻഗണന നൽകിയിരുന്നത്. വീട്ടിൽ അകപ്പെട്ട് പോയ കുടുംബങ്ങൾ അടക്കമുള്ളവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് അജ്മാൻ പൊലീസ് വീട്ടിൽ എത്തിച്ച് നൽകുകയായിരുന്നു. അജ്മാനിലെ ചാരിറ്റി സംഘടനകളുമായി ചേർന്ന് അജ്മാൻ സിവിൽ ഡിഫൻസും കഴിഞ്ഞ ദിവസം ദുരിത ബാധിതർക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകിയത് വലിയ ആശ്വാസമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.