ദുബൈ: രാജ്യത്ത് വീണ്ടും 50 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തി. അൽഐനിലെ സ്വയ്ഹാനിൽ ചൊവ്വാഴ്ച 2.30നാണ് 50.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ചൂട് വർധിച്ചതോടെ ഈർപ്പത്തിന്റെ അളവും കൂടിയിട്ടുണ്ട്. രാത്രിസമയത്ത് പലയിടങ്ങളിലും മൂടൽമഞ്ഞ് നിറഞ്ഞ അവസ്ഥയിലായിരുന്നു. ബുധനാഴ്ച രാജ്യത്തെ ചൂട് ചെറിയരീതിയിൽ കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വ്യാഴാഴ്ചവരെ രാത്രി മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പടിഞ്ഞാറുനിന്ന് വടക്ക് പടിഞ്ഞാറോട്ട് മണിക്കൂറിൽ 40 കി.മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിനുള്ള സാധ്യത വർധിപ്പിക്കും. മൂടൽമഞ്ഞോ പൊടി നിറഞ്ഞതോ ആയ സാഹചര്യങ്ങളിൽ റോഡുകളിൽ സുരക്ഷിതരായിരിക്കാൻ അധികൃതർ ഡ്രൈവർമാരോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.