റസാഖ് തായിലക്കണ്ടിയുടെ നിര്യാണത്തിൽ കെ.എം.സി.സി അനുശോചിച്ചു
ദുബൈ: അവീർ കെ.എം.സി.സിയുടെ മുൻ ജനറൽ സെക്രട്ടറി റസാഖ് തായിലക്കണ്ടിയുടെ നിര്യണത്തിൽ ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. അവീർ മാർക്കറ്റിലെ കച്ചവടക്കാരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് കമ്മിറ്റി രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും നേതൃപാടവം, വ്യക്തമായ കാഴ്ചപ്പാട്, കാര്യശേഷി എന്നിവകൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നുവെന്നും ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ അഭിപ്രായപ്പെട്ടു.
കമ്മിറ്റി ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, സലാം തട്ടാൻചേരി, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ, ഫൈസൽ മൊഹ്‌സിൻ, സി.എ ബഷീർ പള്ളിക്കര, ബഷീർ പാറപള്ളി, സുബൈർ കുബനൂർ, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ധീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, സുനീർ എൻ.പി തുടങ്ങിയവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.