ദുബൈ: നികുതി, എക്സൈസ് നികുതി എന്നിവയുടെ നടപടിക്രമം സംബന്ധിച്ച ഫെഡറൽ നിയമം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. എക്സൈസ് നികുതി ബാധകമായ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതിനിരക്ക് സംബന്ധിച്ച മന്ത്രിതല ഉത്തരവിെൻറ പ്രഖ്യാപനവും ശൈഖ് മുഹമ്മദ് നിർവഹിച്ചു.
പുകയില, എനർജി പാനീയങ്ങൾ, കോള പാനീയങ്ങൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്ന ഫെഡറൽ എക്സൈസ് നിയമം ആഗസ്റ്റിലാണ് പ്രസിദ്ധീകരിച്ചത്. പുകയില ഉൽപന്നങ്ങൾക്കും എനർജി പാനീയങ്ങൾക്കും100 ശതമാനം, കോള പാനീയങ്ങൾക്ക് 50 ശതമാനം എന്നിങ്ങനെയാണ് നികുതി.
ജി.സി.സിയിൽ എക്സൈസ് നികുതി നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. 2017 ജൂണിൽ ഇതേ നിരക്കിൽ സൗദി അറേബ്യ എക്സൈസ് നികുതി നടപ്പാക്കിയിരുന്നു. സാമൂഹിക സേവന പ്രവർത്തനങ്ങളെ നിർവചിക്കുന്ന ഉത്തരവും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം ഉത്തരവ് പ്രാബല്യത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.