റാസല്‍ഖൈമ: റാസല്‍ഖൈമ കസ്റ്റംസ് ആഗസ്റ്റ് ഒന്നു മുതല്‍ 12 അക്ക തലത്തില്‍ ഇന്റഗ്രേറ്റഡ് കസ്റ്റംസ് താരിഫ് നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കസ്റ്റംസ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ചട്ടക്കൂടിന് അനുസരിച്ചാണ് പുതിയ താരിഫ് സംവിധാനം. എട്ടക്ക സംവിധാനത്തിന് പകരമായി 12 അക്ക തലത്തിലുള്ള സംയോജിത കസ്റ്റംസ് താരിഫാണ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകുന്നത്. കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുക, കസ്റ്റംസ് ക്ലിയറന്‍സ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുക, നിയന്ത്രിതവും നിരോധിതവുമായ വസ്തുക്കളുടെ വേര്‍തിരിവ്, ഉൽപന്നങ്ങളുടെ വര്‍ഗീകരണത്തിലെ കൃത്യത, സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനത്തിലെ കൃത്യത വര്‍ധിപ്പിക്കുക തുടങ്ങി മേഖലയിലെ നടപടിക്രമങ്ങളുടെ കാര്യക്ഷമതയും നിലവാരവും വര്‍ധിപ്പിക്കുന്നതിന് സംയോജിത താരിഫ് സംവിധാനം സഹായിക്കുമെന്ന് റാക് കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. റാഷിദ് റാഷിദ് അല്‍ മെഹര്‍സി നോട്ടീസില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.