ഡ്രൈ​വി​ങ്ങി​ൽ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ മി​ക​വ് വ​നി​ത​ക​ൾ​ക്കെ​ന്ന് സ​ർ​വേ

റോ​ഡ് സേ​ഫ്റ്റി യു.​എ.​ഇ​യാ​ണ് സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്ദു​ബൈ: സു​ര​ക്ഷി​ത​മാ​യി ഡ്രൈ​വ് ചെ​യ്യു​ന്ന​തി​ലും റോ​ഡ് നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​ലും യു.​എ.​ഇ​യി​ലെ വ​നി​ത ഡ്രൈ​വ​ർ​മാ​ർ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​താ​യി സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു. അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, റോ​ഡ് സേ​ഫ്റ്റി യു.​എ.​ഇ​യാ​ണ് നി​ർ​ദ്ദി​ഷ്​​ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. യു.​എ.​ഇ റോ​ഡ് സു​ര​ക്ഷ മോ​ണി​റ്റ​ർ ആ​ണ് ആ​റു​വ​ർ​ഷം നീ​ണ്ട നി​രീ​ക്ഷ​ണ-​ഗ​വേ​ഷ​ണ ഫ​ല​മാ​യി ഡാ​റ്റ വേ​ർ​തി​രി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ൽ പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. നി​യ​ന്ത്രി​ത വേ​ഗ​ത​യി​ൽ സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്​ ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ പ​ല​പ്പോ​ഴും വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ടു​ന്ന നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പി​ന്തു​ട​രു​ന്ന​താ​യും പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

വ​നി​ത ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​വ​രു​ടെ ഡ്രൈ​വി​ങ്​ പെ​രു​മാ​റ്റ​ത്തോ​ടു​ള്ള വി​ല​മ​തി​പ്പ് പ​ല​പ്പോ​ഴും ല​ഭി​ക്കാ​റി​ല്ല. ലിം​ഗ​പ​ര​മാ​യ മു​ൻ​വി​ധി ഇ​തി​ൽ പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി തോ​ന്നു​ന്നു. എ​ന്നി​രു​ന്നാ​ലും, സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്ങി​െൻറ നി​ർ​ണാ​യ​ക ത​ല​ങ്ങ​ളി​ൽ യു.​എ.​ഇ വ​നി​ത ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റം വി​ശ​ക​ല​നം ചെ​യ്യു​മ്പോ​ൾ മൊ​ത്ത​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധാ​പൂ​ർ​വ​മാ​യ മ​നോ​ഭാ​വം കാ​ണാ​ൻ ക​ഴി​യും -റോ​ഡ് സേ​ഫ്റ്റി യു.​എ.​ഇ​യു​ടെ സ്ഥാ​പ​ക​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ തോ​മ​സ് എ​ഡ​ൽ​മാ​ൻ പ​റ​ഞ്ഞു. 2020ൽ ​പു​രു​ഷ​ന്മാ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​മ്പോ​ൾ അ​പ​ക​ട​മു​ണ്ടാ​ക്കി​യ വ​നി​ത​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി​യ സ​ർ​വേ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​റു​മാ​സ​ത്തി​നി​ടെ വെ​റും നാ​ലു ശ​ത​മാ​നം വ​നി​ത​ക​ളാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ട്രാ​ക്കു​ക​ൾ മാ​റ്റു​മ്പോ​ഴും പു​റ​ത്തു​ക​ട​ക്കു​മ്പോ​ഴും ഒ​രു ഹൈ​വേ​യി​ലേ​ക്ക് ചേ​രു​മ്പോ​ഴും ജ​ങ്​​ഷ​നി​ൽ തി​രി​യു​മ്പോ​ഴും മൊ​ത്തം 71 ശ​ത​മാ​നം സ്ത്രീ​ക​ളും സൂ​ച​ക​ങ്ങ​ൾ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​ഗ്ര​ത 65 ശ​ത​മാ​ന​മാ​ണ്. 94 ശ​ത​മാ​നം വ​നി​താ ഡ്രൈ​വ​ർ​മാ​രും സീ​റ്റ് ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​െൻറ പ്രാ​ധാ​ന്യം ന​ന്നാ​യി മ​ന​സ്സി​ലാ​ക്കു​ന്നു. 91 ശ​ത​മാ​നം പേ​രാ​ണ് പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ൽ ഇ​തു ശ്ര​ദ്ധി​ക്കു​ന്ന​ത്. യാ​ത്ര​ക്കി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ലും വ​നി​ത​ക​ൾ ത​ന്നെ​യാ​ണ് കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​ത്. 36 ശ​ത​മാ​നം പു​രു​ഷ​ന്മാ​ർ ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ 23 ശ​ത​മാ​നം വ​നി​ത​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ശ്ര​ദ്ധ​യി​ലേ​ക്ക് വ​ഴി​മാ​റു​ന്ന​ത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.