എക്​സ്​പോയിൽ ഒരുക്കിയ നിരീക്ഷണ ടവർ

അത്ഭുതപ്പെടുത്താൻ 'റിവേഴ്​സ്​' വെള്ളച്ചാട്ടവും നിരീക്ഷണ ടവറും

ദുബൈ: എക്​സ്​പോ 2020 ദുബൈയിലെത്തുന്ന കാഴ്​ചക്കാരെ അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്​ചകൾ ഒരുങ്ങുകയാണ്​.

അക്കൂട്ടത്തിൽ അവസാനമായി വെളിപ്പെടുത്തപ്പെട്ട രണ്ട്​ നിർമിതികളാണ്​ 'റിവേഴ്​സ്​' വെള്ളച്ചാട്ടവും നിരീക്ഷണ ടവറും. അൽ വസ്​ൽ പ്ലാസക്കും ജൂബിലി പാർക്കിനും ഇടയിലാണ്​ 'എക്​സ്​പോ 2020 വാട്ടർ ഫീച്ചർ' എന്ന്​ പേരിട്ട വിപരീത ദിശയിലേക്കുള്ള വെള്ളച്ചാട്ടമുള്ളത്​. അൽ വാസൽ പ്ലാസയിൽനിന്ന് വരുന്ന സന്ദർശകർ 40 മീറ്റർ വീതിയുള്ള ഈന്തപ്പനകളുടെയും സുഗന്ധമുള്ള ചെടികളുടെയും പൂന്തോട്ടത്തിലേക്കാണ്​ പ്രവേശിക്കുക. ഇവിടെയാണ്​ തിരമാലകൾ പോലെ ഉയർന്നുപൊങ്ങുന്ന രീതിയിലുള്ള റിവേഴ്​സ്​ വെള്ളച്ചാട്ടം കാണാനാവുക. 13 മീറ്റർ ഉയരമാണ്​ വെള്ളച്ചാട്ടത്തിനുള്ളത്​. സംഗീതത്തി​െൻറ അകമ്പടിയോടെയാണ്​ വെള്ളത്തി​െൻറ ഒഴുക്ക്​.

ലണ്ടൻ സിംഫണി ഓർകസ്ട്ര അവതരിപ്പിക്കുന്ന സംഗീതത്തി​െൻറ ഒറിജിനൽ രൂപപ്പെടുത്തിയത്​ എച്ച്​.ബി.ഒയിലെ ഗെയിം ഓഫ്​ ത്രോൺസ്​ മൂസിക്​ ക​േമ്പാസറായ റമിൻ ഡ്വവാദിയാണ്​. വെള്ളച്ചാട്ടം ഒരുക്കിയത്​ കാർലിഫോണിയയിലെ ഡബ്ല്യൂ.ഇ.ടി ഡിസൈനാണ്​. ദുബൈ ബുർജ്​ ഖലീഫയിലെ 'ഡാനസിങ്​ ഫൗണ്ടേൻ' അടക്കമുള്ള ജലവിസ്​മയക്കാഴ്​ചകൾ നേരത്തെ ഇവർ ഒരുക്കിയിട്ടുണ്ട്​. 'ആകാശത്തിലെ പൂന്തോട്ടം' എന്ന്​ പേരിട്ട നിരീക്ഷണ ടവറും 'ഫ്ലൈയിങ്​' പാർക്കും കാഴ്​ചക്കാർക്ക്​ മേളയുടെ അത്ഭുതകരമായ കാഴ്​ച പ്രധാനം ചെയ്യുന്ന മറ്റൊരു കേന്ദ്രമാണ്​. എക്​സ്​പോയുടെ മുഴുവൻ ഭാഗങ്ങളും ഇവിടെനിന്ന്​ കാണാനാവും. ജൂബിലി പാർക്കിലാണ്​ ഇത്​ സ്​ഥിതിചെയ്യുന്നത്​.

പരസ്​പരം ബന്ധിപ്പിച്ച രണ്ട് നിലകളിലുമുള്ള കാബിനുകൾ സന്ദർശകർ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കറങ്ങുന്ന രീതിയിലാണ്​ സജ്ജീകരിച്ചത്​. ജൂബിലി പാർക്കി​െൻറ രൂപകൽപന 'വാദി'യുടെ രൂപത്തിലാണ്​. കനത്ത മഴക്ക്​ ശേഷം മരുഭൂമിയിൽ രൂപപ്പെടുന്ന നദി രൂപത്തിലുള്ള സ്​ഥലങ്ങളാണ്​​ വാദികൾ.

Tags:    
News Summary - Surprising ‘reverse’ waterfall and observation tower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.