സമ്മർ കാരംസ് ടൂർണമെന്‍റ് വിജയികൾ ട്രോഫിയുമായി
ദുബൈ: റീഡ് ആൻഡ് റൈഡേഴ്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ബർദുബൈയിൽ സമ്മർ കാരംസ് ടൂർണമെന്‍റ് സംഘടിപ്പിച്ചു. വേനൽക്കാല ഒഴിവുദിവസങ്ങൾ ആഹ്ലാദകരമാക്കാനും പരസ്പരബന്ധങ്ങൾ ദൃഢമാക്കാനും ഇത്തരം ടൂർണമെന്‍റുകളും ഒത്തുചേരലുകളും സഹായിക്കുമെന്ന് ക്ലബ് മുഖ്യരക്ഷാധികാരി നൂറുദ്ദീൻ ഖാദർ അഭിപ്രായപ്പെട്ടു.
പന്ത്രണ്ടോളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളെ പ്രതിനിധാനംചെയ്ത ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. റിനീഷ് വളാഞ്ചേരി മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടി. സക്കീർ ഒതളൂർ കളികൾ നിയന്ത്രിച്ചു. പ്രവാസി ഇന്ത്യ പാലക്കാട് ജില്ല വൈസ് പ്രസിഡന്‍റ് ബാബു തോണിപ്പാടം ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.