സുക്കുലൻസ്

സുക്കുലൻസ്; പൂന്തോട്ടത്തിലെ സുന്ദരി

കാണാൻ അതീവ സുന്ദരികളാണ് ഈ സുക്കുലൻസ്​. ചില സുക്കുലൻസ് ഭംഗി കണ്ട് നോക്കി നിന്നു പോകും നമ്മൾ.പൂക്കളെ കാൾ ഭംഗിയാണ്. പല തരത്തിലുള്ള സുക്കുലൻസ് ഉണ്ട്. വെള്ളം ശേഖരിച്ച് അതിന്‍റെ ഇലകളിലും തണ്ടുകളിലും വെക്കുന്നതാണ് ഇതിന്‍റെ ഒരു പ്രത്യേക കഴിവ്.

വെള്ളം ലഭിക്കാത്ത സമയത്ത് അത് ഉപയോഗിക്കുകയും ചെയും. സുക്കുലന്‍റ്​ എന്നത് ഒരു ലാറ്റിൻ വാക്കാണ്​. സ്കൂസ്​ എന്നൽ ജ്യൂസ്​ എന്നാണ്​ അർഥഒ. വരൾച്ചയിൽ പോലും അതിജീവിക്കാൻ കഴിവുള്ളവരാണ് സുക്കുലൻസ്. യൂഫോർബിയ സുക്കുലന്‍റ്​ ഇനത്തിൽ പെട്ടതാണ്. സുക്കുലൻസ് കൂടുതലും അലങ്കാര ചെടികളായിട്ടാണ് ഉപയോഗിക്കുന്നത്.

പരിപാലനം കുറച്ചു മതി. വെള്ളം എന്നും ഒഴിക്കണ്ടതില്ല. അതിന്‍റെ ഭംഗി കൊണ്ട് തന്നെ ഏറെ പ്രിയമാണ് ഈ ചെടിക്ക്. ടെറാറിയം സെറ്റ്​ ചെയ്യാൻ ഉപയോഗിക്കുന്നതും സുക്കുലൻസ് ആണ്. പല കളറിലുള്ള സുക്കുലൻസ് ഉണ്ട്​. ടേബിൾ ടോപ്പ്​ ആയിട്ട്​ കുഞ്ഞു ചെടിച്ചെട്ടിയിൽ സെറ്റ്​ ചെയ്യാം. ഹാങ്ങിങ്​സ്​ ഇതിൽ ഉണ്ട്​. അതിക പരിചരണം ആവശ്യമില്ലെങ്കിലും പ്രധാനമായും ഇത്രയും കാര്യം ശ്രദ്ധിക്കണം.

അതിന്‍റെ ഇലകൾ തുടച്ചു ക്ലീൻ ആക്കണം. വെളിച്ചം ഉള്ള ഭാഗത്തേക്ക്​ ഇടക്ക് റൊട്ടേറ്റ്​ ചെയ്തു കൊടുക്കണം. വെള്ളം ഇലകളിൽ ഒഴിക്കരുത്. മണ്ണിൽ ആണ് ഒഴിക്കേണ്ടത്. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചെട്ടി തെരഞ്ഞെടുക്കുക. അതിൽ ആണേൽ ഇടക്ക് മണ്ണിൽ വെള്ളം നന്നായിട്ട് ഒഴിക്കാം.

ചട്ടിയുടെ ഓട്ടയിൽ കൂടി വെള്ളം മുഴുവനും പോയെന്നുറപ്പു വരുത്തുക. മാസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ മതി. ഓട്ടയില്ലാത്ത ചട്ടി ആണേൽ വെള്ളം കുറച്ച് കൊടുക്കുക. സ്റ്റം, ലീഡ്​ വെച്ച്​ ചെടിയെ വളർത്തിയെടുക്കാം. മണൽ, ഗ്രാവൽ, പെറി​ലൈറ്റ്​ എന്നിവ യോജിപ്പിച്ച്​ പോട്ടിങ്​ മിക്സ്​ സുക്കുലൻസ്​ വേണ്ടിയുള്ളത്​ തയാറാക്കണം. 

Haseena Riyas

Instagram: Gardeneca_home

Youtube: Gardeneca_home

Tags:    
News Summary - Succulents-Beauty in the garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.