ദുബൈ: പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് കൂടുതൽ പരിഗണന നൽകിക്കൊണ്ടുള്ള മാർഗനിർദേശങ്ങൾ അടുത്ത വർഷം നടപ്പിലാകും. ഇതോടെ യു.എ.ഇയിലെ സ്കൂളുകളിൽ സ്പെഷ്യലിസ്റ്റ് ജീവനക്കാരുടെ വൻ ഒഴിവുണ്ടാകുമെന്നാണ് സൂചന.
200 കുട്ടികൾക്ക് ഒരാൾ എന്ന നിലയിൽ സപ്പോർട്ട് ടീച്ചർമാരേയും 125 കുട്ടികൾക്ക് ഒരാൾ വീതം സപ്പോർട്ട് അസിസ്റ്റൻറുമാരെയും നിയോഗിക്കണമെന്ന് വിദ്യഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിശ്ചയ ദാർഢ്യ വിഭാഗത്തിലുള്ള കുട്ടികളെയും പഠന വൈകല്ല്യമുള്ള കുട്ടികളെയും പഠിപ്പിക്കുന്നതിന് നിലവിലുള്ള അധ്യപകർ പരിശീലനം നേടണമെന്നും നിർദേശങ്ങളിലുണ്ട്. ഇതിനായി സ്കൂളുകൾക്ക് അധ്യാപകരെ കെ.എച്ച് ഡി.എ. അംഗീകാരമുള്ള പരിശീലന കേന്ദ്രങ്ങളിൽ അയക്കേണ്ടി വരികയും ചെയ്യും.
ഇത്തരം കേന്ദ്രങ്ങളിലും പരിശീലകരെ ആവശ്യമായി വരും. യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് വിവിധ സ്കൂളുകൾ. രക്ഷിതാക്കളുടെ ആവശ്യത്തെത്തുടർന്നാണ് പുതിയ നിർദേശങ്ങൾ സർക്കാർ പുറെപ്പടുവിച്ചത്. 30 വെര കുട്ടികളുള്ള ക്ലാസിൽ എല്ലാ കുട്ടികളെയും ഒരേപോലെ പരിഗണിക്കാൻ അധ്യാപകർക്ക് സാധിക്കില്ല. ഇൗ സാഹചര്യത്തിൽ സപ്പോർട്ട് ടീച്ചർമാരേയും സപ്പോർട്ട് അസിസ്റ്റൻറുമാരെയും നിയോഗിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.