Representational Image
ഷാർജ: ഷാർജ സോഷ്യൽ സർവിസസ് ഡിപ്പാർട്മെന്റ് ഈ മാസം 11 മുതൽ ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുന്നു. എമിറേറ്റിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും വേണ്ടിയുള്ള കാമ്പയിൻ ശൈത്യകാലം അവസാനിക്കും വരെ നീണ്ടുനിൽക്കും. ക്യാമ്പിലൂടെ കഴിഞ്ഞ വർഷം 1,155 പേർക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്. ഇത്തവണ ചുരുങ്ങിയത് 2,000 പേർക്കെങ്കിലും വീടുകളിൽ ചെന്ന് വാക്സിൻ നൽകുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് സീനിയേഴ്സ് സർവിസസ് സെന്റർ ഡയറക്ടർ ഖുലൂദ് അൽ അലി പറഞ്ഞു. ഷാർജ എമിറേറ്റ്സിലെ മുതിർന്നവർക്കും വികലാംഗർക്കും ഹോം കെയറിലൂടെ സൗജന്യ സീസണൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.