അനധികൃത നിയമനം: യു.എ.ഇയിൽ 12 റിക്രൂട്ടിങ്​ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ദുബൈ: ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയ 12 സ്ഥാപനങ്ങൾ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അടച്ചുപൂട്ടി. കേസുകൾ സാമ്പത്തിക വികസന അതോറിറ്റികളുമായി ഏകോപിപ്പിച്ച്​ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറി​​.

അതേസമയം, ലൈസൻസോടെ പ്രവർത്തിക്കുന്ന 57 ഗാർഹിക തൊഴിൽ റിക്രൂട്ട്​മെന്‍റ്​  സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം 300ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം വെളിപ്പെടുത്തി. തൊഴിലാളി ജോലിക്ക്​ ഹാജരാകാതിരിക്കുകയോ റിക്രൂട്ടിങ്​ സ്ഥാപനത്തിലേക്ക്​ തിരികെ വരികയോ ചെയ്താൽ ആ തീയതി മുതൽ രണ്ടാഴ്ചക്കകം തൊഴിലുടമക്ക്​ റിക്രൂട്ടിങ്​ ഫീസുകൾ റിക്രൂട്ട്​മെന്‍റ്​ സ്ഥാപനങ്ങൾ തിരികെ നൽകുന്നതിലുള്ള വീഴ്ചയാണ്​ ഇതിൽ ഭൂരിഭാഗം കേസുകളും.

അതോടൊപ്പം മന്ത്രാലയം അംഗീകരിച്ച സേവന പാക്കേജുകളുടെ വിവരങ്ങൾ ഉപഭോക്​താക്കൾക്കായി പ്രദർശിപ്പിക്കുന്നതിലുള്ള വീഴ്ചകളും പരിശോധനയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടും. ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെ തൊഴിലാളികളെ റിക്രൂട്ട്​ ചെയ്തതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്​.

മേഖലയിലെ ലംഘനങ്ങൾക്കെതിരെ മന്ത്രാലയം സ്വീകരിച്ച വിപുലമായ നിയമ​ നടപടികളാണ്​ പുറത്തുവന്ന കണക്കുകൾ വ്യക്​തമാക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. റിക്രൂട്ട്​മെന്‍റ്​ സ്ഥാപനങ്ങളിലെ ഭരണപരമായ ഇത്തരം നിയമലംഘനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല.

ഫീൽഡ്​ അധിഷ്​ഠിതവും ഡിജിറ്റൽ മേഖലയെ നിയന്ത്രിക്കുന്നതിനും ബാധകമായ നിയമനിർമാണത്തിന്​ അനുസൃതമായി നിയമലംഘനങ്ങൾ കണ്ടെത്താൻ സുതാര്യവും സുദൃഢവുമായ സംവിധാനങ്ങളാണ്​ ഉള്ളതെന്നും മന്ത്രാലയം വ്യക്​തമാക്കി.

തട്ടിപ്പിന്​ ഇരായാകാതിരിക്കാൻ തൊഴിലുടമകൾ ലൈസൻസുള്ള റിക്രൂട്ട്​മെന്‍റ്​ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണം. രാജ്യവ്യാപകമായി 136 ഗാർഹിക തൊഴിലാളി റിക്രൂട്ട്​മെന്‍റ്​ സ്ഥാപനങ്ങൾ രാജ്യത്ത്​ പ്രവർത്തിക്കുന്നുണ്ട്​. ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവണതകൾ റിക്രൂട്ടിങ്​ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടായാൽ 80084, 600590000 എന്നീ നമ്പറുകളിൽ റിപോർട്ട്​ ചെയ്യാം.

ഏതെങ്കിലും കരാറുകളിൽ ഏർപ്പെടുന്നതിന് മുമ്പ്, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്യുന്ന സേവന ദാതാക്കളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള പ്രത്യേക നിയമചട്ടക്കൂടുകൾ പ്രകാരമാണ്​ യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്​മെന്‍റ്​ നിയന്ത്രിക്കുന്നത്​.

Tags:    
News Summary - Illegal recruitment: 12 recruitment agencies shut down in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.