അജ്മാൻ: റോഡിലും നമ്മളുടെ ഫ്ലാറ്റിലെ പാർക്കിങ് യാർഡിലുമെല്ലാം വിവിധ സൂപ്പർമാർക്ക റ്റുകളുടെ ഷോപ്പിങ് ട്രോളികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാറില്ലേ? ഇത്തരത്തിൽ നൂ റുകണക്കിന് ട്രോളികൾ നഷ്ടപ്പെട്ടാൽ ആ സ്ഥാപനങ്ങൾക്കുണ്ടാവുന്ന നഷ്ടത്തെക്കുറി ച്ച് ചിന്തിച്ചിട്ടുണ്ടോ? അവ ഉടമസ്ഥർക്ക് തിരിച്ചെത്തിക്കണമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അവ തിരിച്ചെത്തിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അതിനായി അവർ കണ്ടെത്തിയ മാർഗം ഏറെ ഫലപ്രദമാകുമെന്നും ഉറപ്പ്. ഉപേക്ഷിക്കപ്പെട്ട ഷോപ്പിങ് ട്രോളികൾ കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്ന ‘സ്പോട്ട് ആൻഡ് റിപ്പോർട്ട്’ പരിപാടി ഹാബിറ്റാറ്റ് സ്കൂൾസിെൻറ വിദ്യാർഥിതല സാമൂഹിക ഉത്തരവാദിത്ത പദ്ധതിയായ ‘ഹാബിറ്റാറ്റ് ഫോർ ടുമോറോ’യുടെ ഭാഗമായാണ് നടപ്പാക്കുന്നത്.
ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രോളികൾ കണ്ടെത്തിയാൽ അവയുടെ ചിത്രവും ലൊക്കേഷനും +971 56 14 15 166 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ് ചെയ്യുകയാണ് വേണ്ടത്. ഇത് സാമൂഹിക ഉത്തരവാദിത്ത ബോധമുള്ള ഏതൊരാൾക്കും എളുപ്പത്തിൽ ചെയ്യാനാവുന്ന കാര്യമാണ്. ചിത്രങ്ങൾ ലഭിച്ചാലുടൻ അവ പരിശോധിച്ച് അതത് ഷോപ്പിങ് സെൻറർ ഗ്രൂപ്പുകളിലേക്ക് വിവരം കൈമാറും. ജീവനക്കാർക്ക് സ്ഥലത്തെത്തി അവ ഏറ്റെടുക്കാനുമാവും.പ്രമുഖ റീട്ടെയ്ൽ നെറ്റ് വർക്കുകൾ ആയ കാരിഫോർ, ലുലു, നെസ്റ്റോ, ഗ്രാൻഡ് മാൾ, സഫീർ, എക്സ്പ്രഷൻസ് സ്റ്റൈൽ, സഫാരി, അജ്മാൻ കോ ഓപറേറ്റിവ് മാർക്കറ്റ്സ് സൊസൈറ്റി, കെൻസ് തുടങ്ങിയവ ഇൗ പദ്ധതിയോട് താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഷോപ്പിങ് സെൻററുകളോടു മാത്രമല്ല, പ്രകൃതി വിഭവങ്ങളോടും പരിസ്ഥിതിയോടും ചെയ്യുന്ന നീതിയാണ് ഇൗ ഉദ്യമമെന്ന് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന മാനേജ്മെൻറ് പ്രതിനിധികളും വിദ്യാർഥികളും പറയുന്നു. സ്കൂളിലെ ഒരു സംഘം വിദ്യാർഥികളാണ് വാർത്തസമ്മേളനം നടത്തി പദ്ധതിയുടെ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുെവച്ചത്.
വിദ്യാർഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, സ്കൂൾ മാനേജ്മെൻറ് എന്നിവർ അടങ്ങുന്ന വിദ്യാലയ സമൂഹത്തെ വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളിലൂടെ സമൂഹത്തിന് സംഭാവനയർപ്പിക്കുന്നവരാക്കി മാറ്റുകയാണ് ഹാബിറ്റാറ്റ് ഫോർ ടുമോറോ പദ്ധതി ലക്ഷ്യമിടുന്നതെന്ന് സ്കൂൾ ചെയർമാൻ ശൈഖ് സുൽത്താൻ അൽ നുെഎമി വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ പദ്ധതികൾ, മാലിന്യ ക്രമീകരണ പദ്ധതികൾ, വയോജന-മാനസിക ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. ഒരു സ്കൂൾ അവിടത്തെ കുട്ടികളിലൂടെ ഇത്തരം കാര്യങ്ങൾ സാധ്യമാക്കുേമ്പാൾ അതെല്ലാം നിരവധി കുടുംബങ്ങളിൽ എത്തിക്കാനും സമൂഹത്തിൽ മാറ്റത്തിെൻറ സൂചന നൽകാനും വഴിയൊരുക്കുമെന്ന് മാനേജിങ് ഡയറക്ടർ സി.ടി. ഷംസു സമാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.