ദുബൈ: കണ്ണൂർ എസ്.എൻ കോളജ് പൂർവ വിദ്യാർഥികളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ എസ്.എൻ ഇന്റർനാഷനൽ അലുമ്നിയുടെ സംഗമം ഇന്ന് ദുബൈയിൽ നടക്കും. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ദുബൈ മുഹൈസിന നാലിലെ ന്യൂ ഡോൺ ബ്രിട്ടീഷ് സ്കൂളിലാണ് പരിപാടി.
സംഘാടകസമിതി ചെയർമാൻ എം.കെ. മുഹമ്മദ് അസാഹിതിന്റെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ എസ്.എൻ കോളജ് പൂർവ വിദ്യാർഥിയും രാജ്യസഭാംഗവുമായ അഡ്വ. പി. സന്തോഷ് കുമാർ, സയനോര ഫിലിപ് ഉൾപ്പെടെയുള്ള പ്രശസ്ത വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കണ്ണൂർ എസ്.എൻ കോളജിലെ അധ്യാപകര്‍, അനധ്യാപകര്‍, പൂർവ വിദ്യാർഥികൾ എന്നിവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.