ഷാർജ: വിവിധ എമിറേറ്റുകളിലെ തൊഴിലാളികൾക്കായി സംഘടിപ്പിച്ച എസ്.എം.ബി.ജി ഈദ് സൂപ്പർ സീസൺ രണ്ടാം സീസൺ സമാപിച്ചു. ഫൈനലിൽ മറുപടി ഇല്ലാത്ത രണ്ട് ഗോളുകൾക്ക് അബൂദബി എഫ്.സി അക്വാറിയം ലൈവ്സിനെ തോൽപിച്ച് എസ്.എം ബ്രോസ് വേർ ഹൗസ് ഷാർജ ജേതാക്കളായി. ഷുഹൈബ് (മികച്ച താരം), ഷാജഹാൻ (ടോപ് സ്കോറർ), ജിഫിൻ (എമേർജിങ് പ്ലയർ), സവാദ് കാവുങ്ങൽ (ഗോൾ കീപ്പർ), ജംഷീർ (പ്രതിരോധ താരം) എന്നിവർ വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കി.
വിജയികളെ അഹമ്മദ് മുനീർ കാരി അനുമോദിച്ചു. അബ്ദുസമദ് കാരി, അലവികുട്ടി എന്നിവർ സമ്മാനം കൈമാറി. ഫാരിസ് കാരി, ഫയാസ് കാരി എന്നിവർ കോഓഡിനേറ്റർമാരായ കമ്മിറ്റി ടൂർണമെന്റ് നിയന്ത്രിച്ചു. ടീം മാനേജർമാരായ റാഷിദ്, ഷമീർ കാവുങ്ങൽ എന്നിവരെയും കളി നിയന്ത്രിച്ചവരെയും അലിഅക്ബർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.