സിറാസ് അബൂദബി ചാപ്റ്റർ രൂപവത്കരണ ചടങ്ങ്
അബൂദബി: ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സിറാസ്) പുറക്കാട് (തിക്കോടി) അബൂദബി ചാപ്റ്റർ രൂപവത്കരിച്ചു.
കേരള സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ സിറാസ് സെക്രട്ടറി ഹമീദ് എം.ടി അധ്യക്ഷതവഹിച്ചു. സാമൂഹ്യ പ്രവർത്തകൻ പി.എം. മൊയ്തു ഹാജി ചെയർമാനായി രൂപവത്കരിച്ച ചാപ്റ്ററിന്റെ മറ്റു ഭാരവാഹികൾ: ഫാറൂഖ് പറവൂർ, ബഷീർ റൈംബോ, ഷാജു പട്ടാമ്പി, റാസിഖ് മൂടാടി, നൗഷാദ് പുക്കാട്, ജലീൽ പി.പി എന്നിവരെ തെരഞ്ഞെടുത്തു.
ഫർഹാൻ, ജസീബ്, ഹാദി റാസിഖ്, റഷീദ് കാപ്പാട്, സഫീർ പുറക്കാട്, നൗഫൽ പൂക്കാട്, നാഷാദ് ഉസ്മാൻ, റാഹിലാ അത്തോളി, മിനി ഫാറൂഖ് പറവൂർ, ഷാജു പാലക്കാട്, നൗഫൽ പൂക്കാട് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ദുബൈ സിറാസ് കോഓഡിനേറ്റർ മൊയ്തീൻ പട്ടായി സ്വാഗതവും റഷീദ് കാപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.