സര് ബനിയാസ് വിമാനത്താവളം
അബൂദബി: സര് ബനിയാസ് വിമാനത്താവളം സമഗ്ര വികസന പദ്ധതി പൂര്‍ത്തിയായതായി അബൂദബി എയര്‍പോര്‍ട്ട്സ് അറിയിച്ചു. അൽദഫ്റ മേഖലയിലേക്കുള്ള ടൂറിസം അനുദിനം വളരുന്നത് കണക്കിലെടുത്താണ് സര് ബനിയാസ് എയര്‍പോര്‍ട്ടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയത്.
റണ്‍വേ, ടാക്സിവേ മുതലായവയാണ് നവീകരിച്ചിരിക്കുന്നത്. പുനര്‍നിര്‍മാണം വിമാനത്താവളത്തിലെ സൗകര്യത്തിന് പുറമേ സുരക്ഷയും വര്‍ധിപ്പിച്ചിരിക്കുകയാണ്.വിമാനത്താവളത്തിലെ വെളിച്ച സംവിധാനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് രാത്രികാല പ്രവര്‍ത്തനങ്ങള്‍ നടത്താനും ഗ്രൗണ്ട് ജീവനക്കാര്‍ക്ക് ദൃശ്യത വര്‍ധിക്കാനും സഹായകമാവും.
സുസ്ഥിരത ടൂറിസത്തിലും സാമ്പത്തിക വളര്‍ച്ചയിലുമുള്ള രാഷ്ട്രത്തിന്റെ ദീര്‍ഘദൃഷ്ടിയാണ് സര് ബനിയാസ് വിമാനത്താവളത്തിന്റെ നവീകരണം വെളിവാക്കുന്നതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. ഇക്കോ ടൂറിസം കേന്ദ്രമെന്നനിലയില്‍ അല്‍ ദഫ്റ മേഖലയുടെ വളര്‍ച്ചക്ക് വേഗംകൂട്ടാന്‍ നവീകരണപ്രവൃത്തി സഹായിക്കുമെന്ന് അബൂദബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സോര്‍ലിനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.