ദുബൈ: കെട്ടിടത്തിൽ നിന്ന് വീഴാൻ തുടങ്ങിയ പിഞ്ചുകുഞ്ഞിനെ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിച്ച് രക്ഷിച്ച കുഞ്ഞുമിടുക്കി സിബക്ക് ആദരം. കേരളത്തിൽ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി.) സംഘടനയുടെ യു.എ.ഇയിലെ പ്രവർത്തകരാണ് ആദരവ് ഒരുക്കിയത്.
സി.പി.ടിയുടെ യു.എ.ഇയിലെ ചുമതല വഹിക്കുന്ന മഹമൂദ് പറക്കാട്ട്, മുസമ്മിൽ മാട്ടൂൽ, ദുബൈയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നാസർ ഒളകര എന്നിവർ സിബയുടെ വസതിയിലെത്തി മൊമെേൻറായും മധുര പലഹാരങ്ങളും നൽകി. കഴിഞ്ഞ 21 ന് ദുബൈ ഖിസൈസിലെ ൈശഖ് കോളനിയിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. രണ്ടാം നിലയിൽ കളിക്കുകയായിരുന്നു കുഞ്ഞ് അബദ്ധത്തിൽ ജനാലയിലൂടെ പുറത്തേക്ക് വരികയായിരുന്നു.
കാലുകൾ പുറത്തേക്ക് നീളുന്നത് താഴെ സ്കൂൾ ബസിൽ വന്നിറങ്ങുകയായിരുന്ന സിബയുടെ കണ്ണിൽപെട്ടു. ഒമ്പത് വയസ് മാത്രമെ പ്രായമായിട്ടുള്ളൂവെങ്കിലും സംഭവത്തിെൻറ ഗൗരവം മനസിലാക്കിയ ഇൗ കൊച്ചുമിടുക്കി ബഹളം വെച്ച് ആളുകളുടെ ശ്രദ്ധ കുഞ്ഞിലേക്ക് തിരിച്ചു. സമീപമുണ്ടായിരുന്നവർ ഒാടിക്കൂടി കുഞ്ഞിനെ സാഹസികമായി രക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.