അജ്മാൻ: വിദ്യാര്‍ഥികളിലടക്കം വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത് കരണവുമായി ഒരുക്കിയ ഹ്രസ്വചിത്രത്തിെൻറ പ്രദര്‍ശനം സംഘടിപ്പിച്ചു. ആർ.കെ. ക്രിയേഷെ ൻറ ബാനറിൽ കൃഷ്ണൻ ഗുരുവായൂർ നിർമിച്ച് രവി കൊമ്മേരി രചനയും സംവിധാനവും ചെയ്ത ‘ചങ്ങലയുടെ താളം’ എന്ന ഹ്രസ്വചിത്രം ദുബൈയിൽ റിലീസ് ചെയ്തു. അറ്റ്ലസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ സ്വിച്ച് ഓൺ നിർവഹിച്ചു. അഭി കുര്യൻ അവതാരകയായിരുന്നു. ചാവക്കാട് എക്സൈസ് പ്രിവൻറിവ് ഓഫിസർ പി. രാമചന്ദ്രൻ ബോധവത്കരണ ക്ലാസെടുത്തു. മാധ്യമപ്രവർത്തകൻ രാജു മാത്യു, രാജു പയ്യന്നൂർ, സ്മിത പ്രമോദ്, അനു നാഗേന്ദ്ര, അനന്തകുമാർ, മേനോൻ നാരായണൻ, പ്രേംകുമാർ, പി.ടി. മണി, പി.വി.എൻ. രാജൻ, മൊയ്തീൻ കുട്ടി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.