ശൈ​ഖ ഹെ​ന്ദി​ന്‍റെ ട്വീ​റ്റ്

പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ശൈഖ ഹിന്ദ്

ഷാ​ർ​ജ: പ​ത​ഞ്ജ​ലി ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത്​ ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ ​ഹി​ന്ദ്​ ബി​ൻ​ത്​ ഫൈ​സ​ൽ അ​ൽ ഖാ​സി​മി. പ​ത​ഞ്ജ​ലി​യു​ടെ​യും ബാ​ബാ രാം​ദേ​വി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ സ​ഹി​ത​മാ​ണ്​ ശൈ​ഖ ഹിന്ദി​ന്‍റെ ട്വീ​റ്റ്. ഇ​സ്​​ലാ​മി​നെ​യും മു​സ്​​ലിം​ക​​ളെ​യും ക്രി​സ്​​ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രെ​യും അ​വ​ഹേ​ളി​ക്കു​ന്ന, കൊ​ല​പ്പെ​ടു​ത്താ​നും രാ​ജ്യ​ത്തി​ൽ​​നി​ന്ന്​ പു​റ​ത്താ​ക്കാ​നും ആ​ഹ്വാ​നം ചെ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ക്ക​ണം.

ഇ​ന്ത്യ​ക്കാ​ർ​ക്ക്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​ത്​ എ​ന്ന​റി​യി​ല്ല. സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​യ ഈ ​തീ​വ്ര​വാ​ദി​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ രാ​ജ്യം ത​യാ​റാ​ക​ണം. സ​മാ​ധാ​ന​പ​ര​മാ​യ യോ​ഗ പ​ഠി​പ്പി​ക്കു​ന്ന ഗു​രു​വാ​ണി​യാ​ൾ. എ​ന്നാ​ൽ, ഗോ​മൂ​ത്രം ഉ​പ​യോ​ഗി​ച്ച്​ ക​ഴു​കു​ന്ന ഇ​യാ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മു​സ്​​ലിം​ക​ൾ അ​റി​യാ​തെ വാ​ങ്ങു​ക​യും അ​തു​വ​ഴി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ സ​മ്പാ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. കൂ​ട്ട​ക്കൊ​ല​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന വി​ദ്വേ​ഷ പ്ര​സം​ഗ​മോ അ​ക്ര​മ​മോ യു.​എ.​ഇ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. നി​ങ്ങ​ളു​ടെ വെ​റു​പ്പ്​ നി​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ല​നി​ർ​ത്തു​ക. എ​ല്ലാ​വ​രെ​യും പി​ന്തു​ണ​ക്കു​ക​യും സ്​​നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്​​ എ​ന്‍റെ രാ​ജ്യം. ഗു​രു​വി​ന്‍റെ വ്യാ​ജ വേ​ഷം ധ​രി​ച്ചെ​ത്തു​ന്ന ഫാ​ഷി​സ്റ്റ്​ വ്യ​വ​സാ​യി​യെ യു.​എ.​ഇ സ്വാ​ഗ​തം ചെ​യ്യു​ന്നി​ല്ലെ​ന്നും ശൈ​ഖ ഹി​ന്ദ്​ ട്വീ​റ്റ്​ ചെ​യ്തു. മു​മ്പും ശൈ​ഖ ഹി ​ന്ദ്​ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ഫാ​ഷി​സ​ത്തെ​യും വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Sheikha Hind calls for boycott of Patanjali products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.