ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഖോർഫക്കാനിലെ റുഫൈസ അണക്കെട്ട് സന്ദർശിക്കാനെത്തിയപ്പോൾ 

ഖോർഫക്കാനിലെ വികസന പദ്ധതികൾ കാണാൻ ശൈഖ് സുൽത്താനെത്തി

ഷാർജ: പ്രകൃതിയെ തനിമയോടെ നിലനിർത്തി വികസനം സാധ്യമാണെന്ന് ക്രിയാത്മകമായി തെളിയിച്ച ഷാർജയുടെ ഉപനഗരവും മലയാളികളുടെ ഗൾഫ് കുടിയേറ്റത്തി​െൻറ കേന്ദ്ര സ്ഥാനവുമാണ് ഖോർഫക്കാൻ. നിരവധി വികസന പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. ഇവയുടെ നിർമാണ പുരോഗതി കണ്ട് വിലയിരുത്താനും നിർദേശങ്ങൾ നൽകാനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെത്തി.

4,00,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന ആംഫി തിയറ്ററി​െൻറ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പ്രോജക്ടി​​െൻറ ചില ചിത്രങ്ങളും സ്നാപ് ഷോട്ടുകളും കാണുകയും ചെയ്​തു.എൻജിനീയർമാരിൽനിന്ന് പ്രോജക്​ടി​െൻറ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. 600 കോടി ദിർഹം ചെലവിട്ട് പൂർത്തീകരിച്ച ഷാർജ- ഖോർഫക്കാൻ റോഡരികിലെ അൽ റുഫൈസ അണക്കെട്ട് സന്ദർശിച്ച ശൈഖ് സുൽത്താൻ സന്ദർശകർക്ക് ഒത്തുചേരൽ സ്ഥലങ്ങളും ബാർബിക്യൂ സൈറ്റുകളും ഒരുക്കാനും നിർദേശിച്ചു.ഡാമി​െൻറ പരിസരത്തെ പാർക്കിങ്​ സ്ഥലങ്ങളും ടോയ്‌ലറ്റുകളും വർധിപ്പിക്കാനും നിലവിലെ പാർക്കിങ്​ സ്ഥലങ്ങളെയും അൽ റുഫൈസ വാട്ടർ ചാനലിനെയും ബന്ധിപ്പിക്കുന്ന പർവത പാത സ്ഥാപിക്കാനും നിർദേശം നൽകി.

അൽ റുഫൈസ ടവറുകളിലേക്ക് പോകാനും മടങ്ങിവരാനുമുള്ള മാർഗങ്ങൾ വികസിപ്പിക്കാനും സന്ദർശകർക്കായി റസ്​റ്റാറൻറ്​, കഫേ, ഗെയിംസ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ കൂട്ടാനും നിർദേശം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.