ഹൈസ്കൂൾ ഉന്നത വിജയികൾക്കൊപ്പം ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: രാജ്യത്തെ ഹൈസ്കൂൾ ഉന്നത വിജയികളുമായി കൂടിക്കാഴ്ച നടത്തി നേരിട്ട് അഭിനന്ദനമറിയിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വിദ്യാർഥികളുടെ നേട്ടം നിശ്ചയദാർഢ്യത്തിന്റെയും മികവിന്റെയും മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും ഇതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുബൈയിലെ യൂനിയൻ ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്.
ഉയർന്ന നിലവാരത്തിൽ വിജയം നേടുന്നതിൽ വിദ്യാർഥികൾ നടത്തിയ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ദേശീയ പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്നതിൽ അറിവും പഠനവുമാണ് അടിസ്ഥാന സ്തംഭങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈസ്കൂൾ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ നേരത്തേ എക്സ് അക്കൗണ്ട് വഴി അഭിനന്ദിച്ചിരുന്നു. വിദ്യാർഥികളുടെ പേരെടുത്ത് പറഞ്ഞാണ് അഭിനന്ദന കുറിപ്പ് പങ്കുവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.