എം.ബി.ആർ എൻഡോവ്​മെന്‍റ്​​ ജില്ല പദ്ധതിയുടെ രൂപരേഖ പരിശോധിക്കുന്ന ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

470കോടിയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ച്​ ശൈഖ്​ മുഹമ്മദ്​

ദുബൈ: 470കോടി ദിർഹം മൂല്യമുള്ള വൻ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.

എം.ബി.ആർ എൻഡോവ്​മെന്‍റ്​​ ജില്ലയാണ്​ പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെടുന്നത്​. ലോകമെമ്പാടുമുള്ള വിദ്യഭ്യാസ, ആരോഗ്യ പദ്ധതികളെ സഹായിക്കുന്നതിന്​ ഇവിടെ നിന്നുള്ള വരുമാനം ഉപയോഗിക്കുകയാണ്​ ലക്ഷ്യമിടുന്നത്​. വർഷത്തിൽ 90,000രോഗികളെ ഉൾകൊള്ളാൻ ശേഷിയുള്ള ആശുപത്രി പദ്ധതിയിൽ ഉൾപ്പെടും. അതോടൊപ്പം 5000വിദ്യാർഥികൾ ഉൾകൊള്ളുന്ന മെഡിക്കൽ യൂനിവേഴ്​സിറ്റി, 2000ഹൗസിങ്​ യൂനിറ്റുകൾ ഉൾകൊള്ളുന്ന താമസ കെട്ടിടങ്ങൾ, ബോളീവാഡ്​, റീടെയ്​ൽ ഔട്​ലെറ്റുകൾ എന്നിവയും സജ്ജീകരിക്കും.

എക്സ്​ അക്കൗണ്ട്​ വഴി പദ്ധതി ശൈഖ്​ മുഹമ്മാണ്​ വെളിപ്പെടുത്തിയത്​. വിവിധ ലോക രാജ്യങ്ങളിൽ നിരവധി ജീവകാരുണ്യ പദ്ധതികൾക്ക്​ നേതൃത്വം നൽകുന്ന മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്​ കീഴിലാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. പദ്ധതിയുമായി സഹകരിക്കുന്ന മനുഷ്യസ്​നേഹികൾക്കും സംഭാവനകൾ നൽകുന്നവർക്കും അദ്ദേഹം നന്ദിയറിയിച്ചു. ഔദാര്യത്തിന്റെയും ദാനത്തിന്റെയും രാജ്യത്ത് നന്മക്കായി പരിശ്രമിക്കുകയും അതിന്റെ തുടർച്ച ഉറപ്പാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞങ്ങളുടെ നന്ദി -അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം രാജ്യത്ത്​ സന്നദ്ധ സംഘടനകളെ പിന്തുണക്കുന്നതിനായി 10 കോടി ദിർഹമിന്‍റെ പദ്ധതി ശൈഖ്​ മുഹമ്മദ്​ പ്രഖ്യാപിച്ചിരുന്നു. സന്നദ്ധപ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും വർധിപ്പിക്കുന്നതിനായുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യം. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ എണ്ണം 30 ശതമാനമായി ഉയർത്തുമെന്നും ഇതിനായി രാജ്യത്തെ സന്നദ്ധപ്രവർത്തകരുടെ എണ്ണം ആറ്​ ലക്ഷമായി വർധിപ്പിക്കുമെന്നും വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Sheikh Mohammed announces Rs 470 crore charity project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.