ഷാർജ: റമദാനിൽ ഷാർജ കെ.എം.സി.സി റോള അൽ ഗുവേർ ഏരിയയിൽ ഇഫ്താർ ടെന്റ് സ്ഥാപിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ വിജയത്തിനായി വിളിച്ചുചേർത്ത പ്രവർത്തക കൺവെൻഷൻ യു.എ.ഇ കെ.എം.സി.സി കേന്ദ്രകമ്മിറ്റി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതം പറഞ്ഞു.
ഏറ്റവും മികച്ച രീതിയിൽ ഉന്നത നിലവാരത്തിലുള്ള ഭക്ഷണവും പഴവർഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഭവങ്ങളും ചേർത്ത് 1500ൽ പരം ആളുകൾക്ക് ദിവസേന നോമ്പുതുറപ്പിക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടന്നുവരുന്നതായി ബന്ധപ്പെട്ട സബ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് കബീർ ചാന്നാങ്കര, നസീർ കുനിയിൽ, ഷാനവാസ് കെഎസ്, ഫസൽ തലശ്ശേരി, സിബി കരീം തുടങ്ങിയവർ അറിയിച്ചു. സംസ്ഥാന ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.