അബൂദബി: യു.എ.ഇയും യു.എസും തുടര്‍ച്ചയായ രണ്ട് ദിവസം നടത്തിയ സംയുക്ത മധ്യസ്ഥതയുടെ ഭാഗമായി റഷ്യ- യുക്രെയ്ന്‍ യുദ്ധത്തടവുകാരില്‍ 600 പേരെ കൂടി മോചിപ്പിച്ചു.
യു.എ.ഇ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും 300 തടവുകാര്‍ വീതമാണ് മോചിപ്പിക്കപ്പെട്ടത്. ഇതോടെ രണ്ടുദിവസങ്ങളില്‍ മോചിപ്പിക്കപ്പെട്ട തടവുകാരുടെ എണ്ണം 1000 കടന്നതായി മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും ഒടുവിൽ തടവുകാര്‍ ഉള്‍പ്പെടെ യു.എസ്-യു.എ.ഇ മധ്യസ്ഥതയുടെ ഭാഗമായി ആകെ മോചിതരായ റഷ്യന്‍-യുക്രെയ്ന്‍ തടവുകാരുടെ എണ്ണം 5955 ആയി ഉയര്‍ന്നു. മധ്യസ്ഥ നീക്കങ്ങളുമായി സഹകരിച്ച റഷ്യക്കും യുക്രയ്‌നും മന്ത്രാലയം നന്ദി പറയുകയും ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതു മുതല്‍ യു.എ.ഇ 20 മധ്യസ്ഥത നീക്കങ്ങളാണ് നടത്തിയത്. ഇത് ഇരു രാജ്യങ്ങളുമായുള്ള യു.എ.ഇയുടെ ദൃഢമായ ബന്ധവും നയതന്ത്ര, മാനുഷിക പരിഹാരങ്ങളെ പിന്തുണക്കുന്നതില്‍ വിശ്വസ്ത മധ്യസ്ഥന്‍ എന്ന യു.എ.ഇയുടെ പങ്കുമാണ് വെളിവാക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.