യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ

ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയോടൊപ്പം ഇറ്റാലിയന്‍ ശിൽപി ലോറന്‍സൊ ക്വിൻ

ഇറ്റാലിയന്‍ ശിൽപി ലോറന്‍സൊക്വിന്നിനെ സ്വീകരിച്ച് ശൈഖ് സഊദ്

റാസല്‍ഖൈമ: ഇറ്റാലിയന്‍ ശിൽപിയും പ്രശസ്ത ചലച്ചിത്ര നടനുമായ ആന്‍റണി ക്വിന്നിന്‍റെ മകനുമായ ലോറന്‍സൊ ക്വിന്നിനെ സ്വീകരിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. സഖര്‍ ബിന്‍ മുഹമ്മദ് സിറ്റി പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമൂഹങ്ങള്‍ക്കിടയില്‍ സ്നേഹവും സമാധാനവും പ്രോല്‍സാഹിപ്പിക്കുന്നതില്‍ കലക്ക് പ്രാധാന്യമുണ്ടെന്ന് ശൈഖ് സഊദ് പറഞ്ഞു.

സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ദൃശ്യകലകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ലോറന്‍സൊ ക്വിന്നിന്‍റെ ശിൽപങ്ങളില്‍ പ്രതിഫലിക്കുന്ന മനുഷ്യ സ്നേഹം, ഐക്യം, സഹിഷ്ണുത, സമാധാനം, സുസ്ഥിരത തുടങ്ങിയ സന്ദേശങ്ങള്‍ പ്രശംസയര്‍ഹിക്കുന്നു. മനുഷ്യ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്ന കലാത്മക ദര്‍ശനമാണ് ക്വിന്നിന്‍റെ ശിൽപങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും ശൈഖ് സഊദ് തുടര്‍ന്നു. തന്‍റെ ശിൽപങ്ങളെയും കലാ പദ്ധതികളെകുറിച്ചും ക്വിൻ ശൈഖ് സഊദിന് മുന്നില്‍ വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയുമായി ബന്ധപ്പെട്ട ബോധവത്കരണവും ശക്തിപ്പെടുത്തുന്ന ആഗോള ശ്രമങ്ങളുമായി യോജിക്കുന്നതാണ് തന്‍റെ പദ്ധതികളെന്നും ക്വിന്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Sheikh Saud receives Italian sculptor Lorenzo Quinto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.