‘അല്‍ ഐനിലെ റമദാന്‍’ പരിപാടിയുടെ വേദി
അബൂദബി: റമദാൻ മാസത്തോട് അനുബന്ധിച്ച് ഒരുക്കിയ ‘അല്‍ ഐനിലെ റമദാന്‍’ എന്ന പ്രത്യേക പരിപാടി വന്‍ വിജയം. പരിപാടി തുടങ്ങി ഇതിനകം മുപ്പതിനായിരത്തിലേറെ സന്ദര്‍ശകരാണ് ഇവിടെയെത്തിയത്. കുടുംബങ്ങള്‍ക്ക് ഷോപ്പിങും വിനോദ- പൈതൃക പരിപാടികളും സമന്വയിക്കുന്ന അനുഭവങ്ങളാണ് അല്‍ഐനിലെ റമദാന്‍ പ്രദാനം ചെയ്യുന്നത്. അല്‍ഐന്‍ മുനിസിപ്പാലിറ്റി ചത്വരത്തില്‍ നടക്കുന്ന പരിപാടിയുടെ സംഘാടകര്‍ അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റിയാണ്. മാര്‍ച്ച് എട്ടുവരെയാണ് പരിപാടി നടക്കുന്നത്. റമദാന്‍ ആഘോഷാനുഭവമാണ് അല്‍ഐനിലെ റമദാന്‍ സന്ദര്‍ശകര്‍ക്കു നല്‍കുന്നത്.
മരുഭൂമിയിലെ മണല്‍കൂനകളുടെ ആകൃതിയിലാണ് ഇത്തവണത്തെ വേദി തയ്യാറാക്കിയിരിക്കുന്നതെന്ന് അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റിയിലെ ഈവന്റ്‌സ് വിഭാഗം മേധാവി മെയ്ദ അല്‍ കുവൈത്തി പറഞ്ഞു.
സന്ദര്‍ശകര്‍ക്ക് ഒത്തുകൂടാനും സംസാരിച്ചിരിക്കാനുമായി റമദാന്‍ മജ് ലിസും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ വിവിധ മല്‍സരങ്ങളും സാംസ്‌കാരിക പരിപാടികളും സമ്മാനം നല്‍കുന്ന നറുക്കെടുപ്പുകളുമുണ്ട്. കരകൗശലവസ്തുക്കളുടെ പ്രദര്‍ശനം, ഇമാറാത്തി കോഫി തയ്യാറാക്കല്‍, പ്രാദേശിക ആചാരങ്ങള്‍ എടുത്തുകാണിക്കുന്ന തദ്‌സമയ പ്രകടനങ്ങളുമുണ്ടാവും. ഇമാറാത്ത് പൈതൃകം വരുംതലമുറകള്‍ക്കു പരിചയപ്പെടുത്തുന്ന വിധത്തില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി സംവേദനാത്മക ശിൽപശാലകളും ഇവിടെയൊരുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന തദ്ദേശീയ ബിസിനസുകാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും തങ്ങളുടെ ഉൽപന്നങ്ങള്‍ സന്ദര്‍ശകരെ പരിചയപ്പെടുത്താനുള്ള അവസരം ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.