വരുന്നു, ഷാർജ ഒട്ടകയോട്ടോത്സവം

ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവു മായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാ സിമിയുടെ രക്ഷാകർതൃത്വത്തിലും, ഷാർജ ഉപഭരണാധികാ രി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയുടെ മേ ൽനോട്ടത്തിലും, നാലാമത് അറേബ്യൻ ഒട്ടകയോട്ട മത്സര ങ്ങൾ നവംബർ 10 മുതൽ 14 വരെ നടക്കും. അൽ ദൈദ് റേ സ്ട്രാക്കിൽ ഷാർജ കാമൽ റേസിങ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്.

യു.എ.ഇയുടെ ഏറ്റവും പ്രധാനപ്പെ ട്ട പൈതൃക, കായിക പരിപാടികളിലൊന്നായി ഈ ഉത്സ വം കണക്കാക്കപ്പെടുന്നു. പാരമ്പര്യത്തിൻ്റെ സമ്പന്നത യും സമകാലിക ചൈതന്യവും സമന്വയിപ്പിക്കുന്നു എ ന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇമാറാത്തിലും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നി ന്നുള്ള ഒട്ടകങ്ങൾ മത്സരിക്കാനെത്തും. തുടർച്ച യായി അഞ്ച് ദിവസങ്ങളിലായി 126 മത്സര ങ്ങൾ നടക്കും.

വൃത്താകൃതിയിലുള്ള ട്രാക്കുകളിൽ ഒട്ടകപ്പുറത്ത് ജോക്കി കൾ കയറി ഓടുന്ന ഒരു തരം റേസിങ് ആണിത്. മിഡിൽ ഈസ്റ്റ്, ഹോൺ ഓഫ് ആഫ്രിക്ക, പാകിസ്താൻ, മംഗോളിയ എന്നിവിടങ്ങളിൽ ഇത് പ്രചാരത്തിലുണ്ട്. വിനോദസഞ്ചാര ലക്ഷ്യം കണക്കിലെടുത്തും ടൂറിസത്തിൻ്റെ ഭാഗമായും ഇ ത്തരം മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.

യഥാർഥ ജോക്കികൾക്കു പകരം, ചില ആധുനിക മത്സ രങ്ങളിൽ റോബോട്ടിക് ജോക്കികളെയും ഉപയോഗിക്കാ റുണ്ട്. ഒട്ടകങ്ങൾക്ക് മണിക്കൂറിൽ 65 കി.മീറ്റർ വരെ വേഗ തയിൽ ഓടാൻ കഴിയും. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രി ക്ക, രാജസ്ഥാൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ വിവി ധ മത്സരങ്ങൾ പ്രചാരത്തിലുണ്ട്. ഒട്ടക മത്സരങ്ങൾ ഒ രു പ്രധാന വിനോദവും സാംസ്കാരിക ആഘോഷവു മാണ്. ഇത് ഒട്ടകങ്ങളെക്കുറിച്ചുള്ള അവബോധം നൽകാനും ടൂറിസം പ്രോത്സാഹിപ്പിക്കാനും സ ഹായിക്കുന്നു.

Tags:    
News Summary - Sharjah Camel run Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.