ഷാർജ: വൻ വിലക്കുറവും ഓഫറുകളുമായി ഷാർജ എക്സ്പോ സെന്‍ററിൽ വീണ്ടും സ്പ്രിങ് ഷോപ്പർ സെയിൽ. വ്യാഴാഴ്ച മുതൽ ഫെബ്രുവരി 15 വരെയാണ് ലിസ് എക്സിബിഷന്‍റെ നേതൃത്വത്തിൽ ഷോപ്പർ സെയിൽ ഒരുക്കുന്നത്. ഫാഷൻ, വീട്ടുപകരണങ്ങൾ, ലൈഫ്സ്റ്റൈൽ, സ്പോർട്സ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ വിശാലമായ ശേഖരമാണ് മേളയിൽ ഒരുക്കുന്നത്. എക്സ്പോ സെന്‍ററിലെ രണ്ട്, നാല് ഹാളുകളിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രദർശനം ഒരുക്കുന്നത്.
11 ദിവസം നീളുന്ന സെയിലിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ വിവിധ ബ്രാൻഡുകൾ അണിനിരക്കുന്നുണ്ടെന്ന് ലിസ് എക്സിബിഷൻ സി.ഇ.ഒ ജേക്കബ് വർഗീസ് പറഞ്ഞു. കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായതെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മേളയിൽ ഒരുക്കുന്നത്. വസന്തകാലത്തെ ആഘോഷമാക്കുന്നതിന് പ്രവാസി കുടുംബങ്ങൾക്കും യു.എ.ഇയിലെ താമസക്കാർക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ് മേള.
കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വസ്തുക്കൾ വാങ്ങാനായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് ഒഴിവാക്കാൻ അവസരമാണിത്. രാജ്യത്തെ മുൻനിര ബ്രാൻഡുകളുടെ സാന്നിധ്യവും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതും മേളയുടെ സവിശേഷതയാണ്. ബി.ബി.ഇസെഡ്, ബേബി ഷോപ്, എൽ.സി വൈകികി, മാക്സ്, സ്പ്ലാഷ്, ടൈപോ, അൽ മുഖാലാത് പെർഫ്യൂം, ഗിഫ്റ്റ് സോൺ, സ്പോർട്സ് കോവ്, കോട്ടണിൽ, അഹമ്മദ് അൽ മഗ്രിബി, കോട്ടൺ ഓൺ, ബ്രാൻഡ്സ് ഫോർ യു, സ്മാർട് ബേബി, സ്കെച്ചേഴ്സ് തുടങ്ങിയ ബ്രാൻഡുകൾ സൂപ്പർ സെയിലിൽ അണിനിരക്കുന്നുണ്ട്. മേളയിൽ പ്രവേശനത്തിന് 5 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.