അബൂദബി അന്താരാഷ്​ട്ര  പുസ്​തകമേള തുടങ്ങി

അബൂദബി: ഇരുപത്തിയെട്ടാമത്​ അബൂദബി അന്താരാഷ്​ട്ര പുസ്​തകമേള അബൂദബി നാഷനൽ എക്​സിബിഷൻ സ​​െൻററിൽ (അഡ്​നെക്​) വിദേശകാര്യ^അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ ഉദ്​ഘാടനം ചെയ്​തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാ​​​െൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്​തകമേള മേയ്​ ഒന്ന്​ വരെ നീണ്ടുനിൽക്കും. ചെറിയ കുട്ടികൾക്കും വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള പുസ്​തകങ്ങളുടെ ശേഖരമാണ്​ മേളയിൽ ഒരുക്കിയിരിക്കുന്നത്​. ഉള്ളടക്കത്തിന്​ പുറമെ നിർമാണത്തിൽ തന്നെ സർഗാത്​മകമാണ്​ കുട്ടികളുടെ പുസ്​തകങ്ങൾ. അക്ഷരം പഠിക്കാനും അക്കങ്ങളുമായി കൂട്ടുകൂടാനും സഹായിക്കുന്ന നിരവധി നിർമിതികളും ​കുട്ടികളുടെ വിഭാഗത്തിലുണ്ട്​. 

ഭാഷകൾ, ഗണിതം, കമ്പ്യൂട്ടർ, ശാസ്​ത്രം, ചരിത്രം തുടങ്ങി ഒട്ടുമിക്ക പഠനമേഖലകളെയും പ്രതിനിധാനം ചെയ്യുന്ന പുസ്​തകങ്ങൾ വിദ്യാർഥികൾക്കായി മേളയിലുണ്ട്​. നിഘണ്ടുക്കൾ, ഭൂപടങ്ങൾ, ​ഗ്ലോബ്​ തുടങ്ങി പഠനസഹായികളും ലഭ്യമാണ്​. അറേബ്യൻ ഭാഷയിലുള്ള പുസ്​തകങ്ങളാൽ സമ്പുഷ്​ടമാണ്​ നോവൽ, കഥകൾ, ലേഖനങ്ങൾ തുടങ്ങിയ വിഭാഗം.ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 1350 പ്രദർശകരാണ്​ ഇത്തവണത്തെ പുസ്​തകമേളയിൽ പ​െങ്കടുക്കുന്നത്​. ഇന്ത്യയിൽനിന്ന്​ 14 പ്രസാധക^വിതരണ കമ്പനികൾ പ​െങ്കടുക്കുന്നുണ്ട്​. ‘പുസ്​തകം’ സ്​റ്റാളിലാണ്​ മലയാള പുസ്​തകങ്ങൾ ലഭ്യമാകുന്നത്​. അപൂർവ ഗ്രന്ഥങ്ങളും മേളയിലുണ്ട്​. ആയിരക്കണക്കിന്​ വർഷങ്ങൾ പഴക്കമുള്ള ബൈബിൾ, പേർഷ്യൻ കലിഗ്രഫിയിൽ എഴുതപ്പെട്ട പുസ്​തകങ്ങൾ എന്നിങ്ങനെയുള്ള ഇവക്ക്​ ലക്ഷങ്ങളാണ്​ വില. 

Tags:    
News Summary - Sharjah Book Fest UAE Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.