ഷാർജ: ഷാർജയിൽ യു.എ.ഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് നിരവധി നിക്ഷേപകരെ ആകർഷിച്ചു. ഐ.ബി.എം.സി ഗ്ലോബൽ നെറ്റ്്വർക്കിെൻറ ആഭിമുഖ്യത്തിലായിരുന്നു ഫെസ്റ്റ്. ഇന്ത്യയിലും യു.എ.ഇയിലുമുള്ള 12 വൻകിട വ്യവസായ പദ്ധതികളിലെ നിക്ഷേപ അവസരമാണ് ചർച്ച ചെയ്തതെന്ന് ഐ.ബി.എം.സി സി.ഇ.ഒ പി.കെ.സജിത്ത് കുമാർ പറഞ്ഞു.
ഏപ്രിൽ 20 ദുബൈ അർമാനി ഹോട്ടലിൽ നടന്ന ബിസിനസ് ഫെസ്റ്റിെൻറ തുടർച്ചയായിരുന്നു ഇത്.12 മണിക്കൂർ വിവിധ വിഷയങ്ങൾ സംബന്ധിച്ചു പ്രമുഖർ സംസാരിച്ചു.
ഏഷ്യയിലെയും മധ്യ പൗരസ്ത്യ ദേശത്തെയും സ്റ്റാർട്ട് അപ് സ്റ്റോക് എക്സ്ചേഞ്ചു സങ്കൽപങ്ങളെക്കുറിച്ചും ചർച്ച നടന്നു .മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ചർച്ച .
ഷാർജ നിക്ഷേപ,വികസന അതോറിറ്റി ,ശുറൂക് സി.ഇ.ഒ മർവാൻ ബിൻ ജാസിം അൽ സർകാലിന് ഇൻഡസ്ട്രി ഗസ്റ്റ് ഓഫ് ഒാണർ പുരസ്കാരം പി.കെ.സജിത്ത് കുമാർ നൽകി .ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച് സി.ഇ.ഒ ബാലസുബ്രഹ്മണ്യം ,ബർക് ലെയ്സ് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് സത്യ നാരായൺ ബൻസാൽ , ക്ലബ്സ് വേൾഡ്വൈഡ് സി.ഇ.ഒ ഡോ.താരിഖ് അൽ നിസാമി ,സ്റ്റാർട്ടപ്പ് സ്റ്റോക് എക്സ്ചേഞ്ച് സി.ഇ.ഒ എഡ്വേർഡ് ഫിറ്റ്‌സ്പാട്രിക്, ഏരീസ് ഗ്രൂപ് ജനറൽ മാനേജർ ഗിരീഷ് മേനോൻ ,പി.എസ്. അനൂപ് ,അഡ്വ ബിനോയ് ശശി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ ഫെസ്റ്റ് തുടരും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.