ദുബൈ: യു.എ.ഇയുടെ പെരുമക്കും അറബ് ലോകത്തിെൻറ ഒരുമക്കും ചാലകശക്തിയായ യു.എ.ഇ വൈസ ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആ ൽ മക്തും ദുബൈ ഭരണാധികാരിയായി ചുമതലയേറ്റിട്ട് 14 വർഷം. പുതിയ ഉന്നത സമിതി ഉൾപ്പെ ടെ 12 തീരുമാനങ്ങളുമായാണ് ബു റാഷിദ് ഇൗ വിശേഷ ദിവസത്തെ അടയാളപ്പെടുത്തിയത്. സഹോ ദരി സഹോദരന്മാരെ എന്ന സംബോധനയോടെ പുറത്തുവിട്ട സന്ദേശം യു.എ.ഇയുടെ മുന്നേറ്റത്തിന് സ്വീകരിക്കേണ്ട സ്റ്റെപ്പുകളെക്കുറിച്ചും വഹിക്കേണ്ടുന്ന പങ്കുകളെക്കുറിച്ച് ഒാർമപ്പെടുത്തുകയും ചെയ്യുന്നു.
മുമ്പ് ചെയ്ത പ്രവർത്തനങ്ങൾ മതിയാവില്ല ഭാവിയിലേക്ക്, പുതു രക്തങ്ങളും ഘടനയും ആശയങ്ങളുമെല്ലാം യഥാർഥ മാറ്റം കൈവരിക്കുന്നതിന് ആവശ്യമാണ്. ശൈഖ് മുഹമ്മദിെൻറ അധ്യക്ഷതയിൽ ദുബൈ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ട്. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, ശൈഖ് മക്തും ബിൻ മുഹമ്മദ് എന്നിവരാണ് ഉപാധ്യക്ഷർ. ആറ് സുപ്രധാന മേഖലകളിലേക്ക് ആറ് ഉന്നതരെയും നിയോഗിക്കും. ദുബൈയുടെ സാമൂഹിക-സാമ്പത്തിക ഭരണ നിർവഹണത്തിന് നേതൃപരമായ പങ്കുവഹിക്കും സമിതി.
50 വർഷത്തേക്കുള്ള ദുബൈയുടെ വളർച്ച പദ്ധതികൾക്ക് കൗൺസിൽ രൂപരേഖ തീർക്കും. ശൈഖ് മുഹമ്മദ്, ശൈഖ് ഹംദാൻ, ശൈഖ് മക്തൂം എന്നിവർ മേൽനോട്ടം വഹിക്കും. സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്താനാണ് ആദ്യ പരിഗണന. ദുബൈയിലെ വമ്പൻ പദ്ധതികൾ, പുത്തൻ വികസന മേഖലകൾ, സർക്കാർ-അർധസർക്കാർ മേഖലയിലെ അവസരങ്ങൾ എന്നിവക്കും കൗൺസിൽ മേൽനോട്ടം വഹിക്കും. സമ്പദ് വ്യവസ്ഥ, പൗരസേവനം, സർക്കാർ വികസനം, പശ്ചാത്തല സൗകര്യം, സുരക്ഷയും നീതിയും ആരോഗ്യവും അറിവും എന്നിങ്ങനെ ആറ് സുപ്രധാന പാതകളിലാണ് ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ കേന്ദ്രീകരിക്കുക. ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം, ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ ലത്തീഫ ബിൻത് മുഹമ്മദ്, മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി, മത്താർ അൽ തായർ, മേജർ ജനറൽ തലാൽ ഹാമിദ് ബിൽഹൂൽ, അബ്ദുല്ലാ മുഹമ്മദ് അൽ ബസ്തി, സഇൗദ് മുഹമ്മദ് അൽ തായർ, മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.
എല്ലാ മാസവും കൗൺസിൽ യോഗം ചേരും. ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം (ദുബൈ ഇക്കണോമിക് ട്രാക് കമീഷനർ ജനറൽ. ദുബൈ ഇക്കണോമി, ടൂറിസം, ഫ്രീസോൺ, എയർപോർട്ട്, തുറമുഖങ്ങൾ കസ്റ്റംസ് എന്നിവയുടെ ചുമതല), ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം (ഇൻഫ്രാസ്ട്രക്ചർ അർബൻ പ്ലാനിങ് കമീഷനർ ജനറൽ. ദുബൈ നഗരസഭ, മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെൻറ്, ദുബൈ ലാൻഡ് ഡിപ്പാർട്മെൻറ് എന്നിവയുടെ ചുമതല) മത്താർ അൽ തായർ, മേജർ ജനറൽ തലാൽ ഹാമിദ് ബിൽഹൂൽ (കമീഷനർ ജനറൽ ഫോർ സെക്യൂരിറ്റി ആൻഡ് ജസ്റ്റിസ് ട്രാക്ക്-ദുബൈ കോർട്ട്, സിവിൽ ഡിഫൻസ്, ദുബൈ ആംബുലൻസ് കോർപറേഷൻ എന്നിവയുടെ ചുമതല), അബ്ദുല്ലാ മുഹമ്മദ് അൽ ബസ്തി (കമീഷനർ ജനറൽ ഒഫ് ഗവൺമെൻറ് ഡവലപ്മെൻറ്, ദുബൈ സ്മാർട് ഗവൺമെൻറ്, ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറർ, ദുബൈ ഡിപ്പാർട്മെൻറ് ഒാഫ് ഹ്യൂമൻ റിസോഴ്സസ്), സഇൗദ് മുഹമ്മദ് അൽ തായർ (കമീഷനർ ജനറൽ ഒഫ് ഹെൽത് ആൻഡ് നോളജ്- ഡി.എച്ച്.എ, കെ.എച്ച്.ഡി.എ എന്നിവയുടെ ചുമതല, മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി (കമീഷനർ ജനറൽ ഒാഫ് സിറ്റിസൻസ് സർവിസ് ട്രാക്ക്- സി.ഡി.എ, ദുബൈ ഒൗഖാഫ് എന്നിവയുടെ ചുമതല) എന്നിവരാണ് കൗൺസിൽ അംഗങ്ങൾ. എല്ലാ മാസവും കൗൺസിൽ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.