ഷാർജ: പുസ്തകമേളകളുടെ ലോക ചരിത്രത്തിൽ പുത്തനധ്യായമെഴുതി യു.എ.ഇ മന്ത്രിസഭാ യോഗം ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ.ഒരു പക്ഷെ ലോകത്ത് ആദ്യമായാവും ഒരു രാജ്യത്തിെൻറ മന്ത്രിസഭായോഗം പുസ്തകമേളയിൽ വെച്ച് നടത്തുന്നത്.ഒരേ സമയം മേളക്കും മന്ത്രിസഭക്കും ബഹുമതിയും ആദരവുമായി മാറി വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിെൻറ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന കാബിനറ്റ്. പുനസംഘടനക്കുേശഷം നടക്കുന്ന ആദ്യ മന്ത്രിസഭാ യോഗം തന്നെ വേറിട്ടതായി. 2018^2021വർഷത്തെ 201.1 ബില്യൻ ദിർഹത്തിെൻറ ഫെഡറൽ ബജറ്റിനും യോഗം അനുമതി നൽകി. ഇതിൽ 51.4ബില്യൻ 2018വർഷത്തേക്കാണ്. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽനഹ്യാൻ നയിക്കുന്ന ഫെഡറൽ സർക്കാർ ജനതയുടെ സന്തോഷവും മാന്യമായ ജീവിതവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. യു.എ.ഇ സമൂഹത്തെ മുന്നിൽകണ്ടാണ് ബജറ്റ് പദ്ധതികളും തന്ത്രങ്ങളുമെല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്.
2018 വർഷം 51.38 ബില്യെൻറ വരവും ചെലവുമാണ് പ്രതീക്ഷിക്കുന്നത്. വ്യതിയാനം ഉണ്ടാവരുതെന്നത് യു.എ.ഇ2021വിഷന് അനുസൃതമായ സാമ്പത്തിക ആസൂത്രണത്തിെൻറ നയമാണ്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമൂഹിക ക്ഷേമം എന്നിവയെ സമൂഹ വികസനത്തിെൻറ െനടുംതൂണുകളായി കണ്ടുള്ള പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ബജറ്റിെൻറ 43.5ശതമാനവും നീക്കിവെച്ചത് സാമൂഹിക വികസന പദ്ധതികൾക്കാണ്.26.3 ബില്യൻ, 10.4ബില്യൺ പൊതുവിദ്യാഭ്യാസത്തിന് നൽകും. 4.5 ബില്യൺ ആരോഗ്യപരിരക്ഷക്കും സർക്കാർ മേഖലക്ക് 22.1ബില്യനും ഫെഡറൽ ഏജൻസികൾ നടത്തുന്ന ഫെഡറൽ പദ്ധതികൾക്ക് 3.5 ബില്യനും നൽകും.
ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ് ൈസഫ് ബിൻ സായിദ് ആൽനഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻറ് കാര്യ മന്ത്രിയുമായ ശൈഖ് മൻസുർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. യോഗത്തിെൻറ ഇടവേളയിൽ പുസ്തക മേള സന്ദർശിച്ച ശൈഖ മുഹമ്മദ് ഷാർജാ ഭരണാധികാരിയും പുസ്തക മേളയുടെ അമരക്കാരനുമായ ശൈഖ് ഡോ. സുൽത്താൻബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ ദർശനത്തെയും പദ്ധതികളെയും പ്രകീർത്തിച്ചു. സംസ്കാരവും അറിവും ഇമറാത്തി ജീവിത രീതിയാക്കാനാണ് ശൈഖ് സുൽത്താെൻറ പ്രയത്നങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഷാർജ ഉപ ഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.