ദുബൈ: യു.എസും ഇറാനും താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് വിദൂര പഠനം തുടരുന്ന സാഹചര്യത്തിൽ ഓൺലൈനായി പ്രവേശന നടപടികൾ ത്വരിതപ്പെടുത്തി സ്വകാര്യ സ്കൂളുകൾ. ഓൺലൈൻ രജിസ്ട്രേഷൻ, വെർച്വൽ അഭിമുഖങ്ങൾ, മൂല്യനിർണയം എന്നിവയെല്ലാം വീട്ടിൽ വെച്ച് തന്നെ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് സ്കൂളുകളുടെ പുതിയ ഡിജിറ്റൽ ക്രമീകരണം. സ്കൂളുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി രക്ഷിതാക്കൾക്ക് കുട്ടികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാം.
ചെറിയ കുട്ടികൾക്ക് വെർച്വൽ അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യാനും ഉയർന്ന ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിലയിരുത്തൽ നടത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ അഡ്മിഷൻ സ്വീകരിച്ചു കഴിഞ്ഞാൽ സീറ്റ് റിസർവ് ചെയ്യാനുള്ള ഫീസും ഓൺലൈനായി അടക്കാം. നേരത്തെ നേരിട്ട് ചെയ്തിരുന്ന ദീർഘമായ എല്ലാ പ്രവേശന നടപടികളും സ്കൂളുകൾ ഓൺലൈനായി ലഭ്യമാക്കിയിരിക്കുകയാണ്.
അനിശ്ചിതത്വം നിലനിൽക്കുന്ന പരിമിത സാഹചര്യത്തിൽ പ്രവേശനം ഉറപ്പാക്കുക മാത്രമല്ല, പ്രവേശന നടപടികൾ കൂടുതൽ പ്രയാസരിഹതമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സ്കൂൾ മാനേജ്മെന്റുകൾ പറയുന്നു. സ്പോർട്സ് ഗ്രൗണ്ടുകൾ ഉൾപ്പെടെ സ്കൂളുകളുടെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ വിശദീകരിക്കുന്ന ഓൺലൈൻ ടൂറുകളും രക്ഷിതാക്കൾക്കായി ചില സ്കൂളുകൾ ഒരുക്കിയിട്ടുണ്ട്.
ക്യാമ്പസ് സന്ദർശിക്കാതെ തന്നെ സ്കൂളുകളിലെ സൗകര്യങ്ങൾ അറിയാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.