യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് ജലീൽ ക്യാഷ് ആൻഡ് ക്യാരി
പൊതുജനങ്ങൾക്കായി റാസൽഖൈമയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
റാസൽഖൈമ: യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാസൽഖൈമ അൽ ഖുസൈദാത്തുള്ള ജലീൽ ക്യാഷ് ആൻഡ് ക്യാരി പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും അടിസ്ഥാന വൈദ്യപരിശോധനകൾ സൗജന്യമായി ലഭ്യമാക്കുന്നതിനുമായി കഴിഞ്ഞ മേയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്‍റെ ഭാഗമായി വിവിധ ആരോഗ്യ പരിശോധനകൾ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കി. രക്തസമ്മർദം, ബ്ലഡ് ഷുഗർ എന്നിവയുടെ പരിശോധനകൾക്ക് പുറമെ ദന്തപരിശോധന, നേത്രപരിശോധന, ത്വക് രോഗ വിഭാഗം പരിശോധനകൾ, ജനറൽ മെഡിക്കൽ കൺസൾട്ടേഷൻ എന്നിവയും ക്യാമ്പിൽ ഒരുക്കിയിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്ക് പുറമെ ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടന്നു.
സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള നിരവധിയാളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിയുള്ള ഇത്തരം ഉദ്യമങ്ങൾ വരും നാളുകളിലും തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.