ഷാർജയിലെ ക്രിസ്ത്യൻ സെമിത്തേരിയുടെ ചാപ്പൽ ഉദ്ഘാടന ചടങ്ങിൽനിന്ന്

ഷാർജ ക്രിസ്ത്യൻ സെമിത്തേരി ചാപ്പൽ ബിഷപ്പ് പൗലോ മാർട്ടില്ലി ഉദ്ഘാടനം ചെയ്തു

ഷാർജ: ഷാർജയിലെ ക്രിസ്ത്യൻ സെമിത്തേരിയുടെ ചാപ്പൽ ബിഷപ്പ് പൗലോ മാർട്ടില്ലി ( അപ്പോസ്തോലിക് വികാർ ഓഫ് സതേൺ അറേബ്യ) ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ വിവിധ സഭ നേതാക്കന്മാരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു.

ഷാർജ മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി, വൈദ്യുതി വിതരണ വിഭാഗം ഡയറക്ടർ ഡോ. എഞ്ചി. ഹസ്സൻ അൽ സറൂണി, ഷാർജ പൊലീസ് പ്രിവന്‍റിവ് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ ഖാലിദ്, സ്പെഷൽ പ്രോജക്ട്സ് ഡയറക്ടർ എച്ച്. എഡ്വിൻ മരിയ അറസു എന്നിവരും പങ്കെടുത്തു.

ഷാർജയിലെ സജ്ജയിൽ, ഷാർജ സിമന്‍റ് ഫാക്ടറിക്ക് എതിർവശവും ഷാർജ ഇന്ത്യൻ ബോയ്സ് സ്കൂളിന് അടുത്തുമായി സ്ഥിതി ചെയ്യുന്ന സെമിത്തേരിക്കുള്ള അനുമതിയും ചാപ്പൽ നിർമാണവും അനുബന്ധ ക്രമീകരണങ്ങളുമടക്കം എല്ലാവിധ സൗകര്യങ്ങളും സൗജന്യമായി നിർമ്മിച്ചു നൽകിയത് ഷാർജ ഭരണകൂടം ക്രിസ്ത്യൻ സമൂഹത്തോട് കാണിക്കുന്ന സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രതീകമാണ്. ഏകദേശം 10 ഏക്കർ സ്ഥലത്തിന്‍റെ വിസ്തീർണത്തിൽ 260 കാർ പാർക്കിങ് സൗകര്യവും ഷാർജ ക്രിസ്ത്യൻ സെമിത്തേരിക്ക് ഉണ്ട്.

വിലമതിക്കാനാവാത്ത പിന്തുണയ്ക്കും സഹകരണത്തിനും ക്രിസ്ത്യൻ സമൂഹത്തോട് കാണിച്ച സ്നേഹത്തിനും ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയും ആയ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കും റൂളർ ഓഫീസിന്‍റെ ചെയർമാൻ ഡോ. ശൈഖ് സാലിം ബിൻ അബ്ദു റഹ്മാൻ അൽ ഖാസിമിക്കും ഷാർജ ഭരണകൂടത്തിനും ഷാർജയിലെ ക്രിസ്ത്യൻ സമൂഹം നന്ദി അറിയിച്ചു.

Tags:    
News Summary - Bishop Paolo Martinelli inaugurated the Sharjah Christian Cemetery Chapel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.