Posted On
date_range Updated On
date_range കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
റാസല്‍ഖൈമ: കൊല്ലം ഓയൂര്‍ റോഡുവിളയില്‍ അബ്ദുല്‍ മജീദ്-ഖദീജ ബീവി ദമ്പതികളുടെ മകന്‍ മുനീര്‍ അബ്ദുല്‍ മജീദ് (37) റാസല്‍ഖൈമയില്‍ നിര്യാതനായി. ശനിയാഴ്ച രാവിലെ അല്‍ നഖീലിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
15 വര്‍ഷമായി യു.എ.ഇയിലുള്ള മുനീര്‍ റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഭാര്യ: ജസീന. മക്കള്‍: ദുല്‍ഖര്‍, സ്വാലിഹ, ദുആ. സഹോദരങ്ങള്‍: ഷൈലാജ് (റാസല്‍ഖൈമ), മഹ്ദീര്‍ (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.