ദുൈബ: ദുബൈ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ പുതിയ അക്കാദമിക വർഷം ഫീസ് വർധിപ്പിക്കില്ല. ദുബൈ എക്സിക്യൂട്ടീവ് കൗൺസിലിെൻറ നിർദേശ പ്രകാരമാണ് ഫീസ് വർധന ഒഴിവാക്കുന്നത്. 2018-19 അക്കാദമിക വർഷം സ്കൂൾ ഫീസ് വർധനയുണ്ടാകില്ലെന്ന് ബുധനാഴ്ച ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപിച്ചു.
2018-19 വർഷത്തിൽ എല്ലാ സ്വകാര്യ സ്കൂളുകളിലും ട്യൂഷൻ ഫീസ് വർധന മരവിപ്പിക്കാൻ ഉത്തരവിട്ടതായി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ അറിയിച്ചു. രക്ഷിതാക്കളുടെ സാമ്പത്തികഭാരം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഫീസ് വര്‍ധനക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറക്കുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനും വേണ്ടി സർക്കാർ ഫീസുകൾ കുറക്കാനുള്ള നിർദേശത്തിനും കൗൺസിൽ അംഗീകാരം നൽകി. ഇതോടെ ദുബൈ നഗരസഭ ഇൗടാക്കുന്ന വിപണി ഫീസ് അഞ്ച് ശതമാനത്തിൽനിന്ന് 2.5 ശതമാനമായി കുറയും. വ്യോമയാന വ്യവസായ മേഖലയിലേക്ക് 100 കോടിയിലധികം ദിർഹം വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ മേഖലയുമായി ബന്ധപ്പെട്ട 19 ഫീസുകളിലും കുറവ് വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.