ഷാർജ റമദാൻ നൈറ്റ്‌സ് നാളെ മുതൽ

ഷാർജ: റമദാൻ പ്രമാണിച്ച്​ സംഘടിപ്പിക്കപ്പെടുന്ന ഷാർജ റമദാൻ നൈറ്റ്‌സ് മാർച്ച് 10മുതൽ ആരംഭിക്കും. ഷാർജ എക്സ്പോ സെന്ററിലാണ് റമദാൻ നൈറ്റ്സ് ഒരുക്കുന്നത്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഷാർജ എക്‌സ്‌പോ സെന്റർ സംഘടിപ്പിക്കുന്ന ഷാർജ റമദാൻ നൈറ്റ്‌സിന്റെ 43ാമത് എഡിഷനാണ് ആരംഭിക്കുന്നത്. വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം ഷോപ്പിങ് രംഗത്തെ ഏറ്റവും മികച്ച അനുഭവം കൂടി സമ്മാനിക്കുന്ന തരത്തിലാണ് ‘റമദാൻ നൈറ്റ്‌സ് 2026’ സംവിധാനിച്ചിരിക്കുന്നത്. 10,000ത്തിലധികം ഉൽപന്നങ്ങൾ 75ശതമാനം വരെ വിലക്കുറവിൽ നൽകുന്നതോടൊപ്പം പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും ഏർപ്പെടുത്തും.

പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമദാൻ വിഭവങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഒരുക്കുക. റമദാൻ നൈറ്റ്സിൽ അറബ് പാരമ്പര്യത്തിന്റെ പൈതൃകം വ്യക്തമാക്കുന്ന ഹെറിറ്റേജ് വില്ലേജ് സന്ദർശകരെ ആകർഷിക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ പുലർച്ചെ 1 വരെയും ഈദുൽ ഫിത്​ർ സമയത്ത് 3 മുതൽ 12 വരെയുമാണ് പ്രദർശനം.

Tags:    
News Summary - Sharjah Ramadan Nights from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.