ആഡംബര വാച്ചിന്‍റെ പേരിൽ തട്ടിപ്പ്; യുവാവിന് തുക തിരികെ നൽകാൻ വിധി

അല്‍ഐന്‍: വാച്ച് തട്ടിപ്പിനിരയാക്കി യുവാവില്‍ നിന്ന് തട്ടിയെടുത്ത 73,000 ദിര്‍ഹം തിരികെ നല്‍കാന്‍ സഹോദരങ്ങളായ രണ്ടു പ്രതികളോട് കോടതി ഉത്തരവിട്ടു. അല്‍ഐന്‍ സിവില്‍ കൊമേഴ്​ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതിയുടേതാണ് ഉത്തരവ്. വിപണി വിലയേക്കാള്‍ താഴ്ത്തി ആഡംബര വാച്ച് വാങ്ങി നല്‍കാമെന്ന പരസ്യം കണ്ടാണ് പരാതിക്കാരന്‍ പ്രതികളായ സഹോദരങ്ങളെ ബന്ധപ്പെട്ടത്.

ഇതോടെ 73,000 ദിര്‍ഹമിന് ആഡംബര വാച്ച് നല്‍കാമെന്ന് പ്രതികള്‍ വാക്ക് നല്‍കി. ഇതു വിശ്വസിച്ച പരാതിക്കാരന്‍ പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷമാണ് താന്‍ തട്ടിപ്പിനിരയാവുകയെന്ന് പരാതിക്കാരന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പണവും നഷ്ടപരിഹാരമായി 27,000 ദിര്‍ഹവും കോടതിച്ചെലവും പ്രതികളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Fraud in the name of a luxury watch; Young man ordered to return the money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.