സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന​: ഷാർജയിൽ ഒരാൾ അറസ്റ്റിൽ

ഷാർജ: ലൈസൻസില്ലാതെ സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷൻ നടത്തുകയും ചെയ്ത കേസിൽ ഒരാളെ ഷാർജ പൊലീസ്​ അറസ്റ്റു ചെയ്തു. അറബ്​ വംശജനാണ്​ അറസ്റ്റിലായത്​. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ ഇയാൾ സൗന്ദര്യവർധക ചികിത്സ നടത്തുന്നതായി ലഭിച്ച റിപോർട്ടിനെ തുടർന്ന്​ പൊലീസ് ​ പരിശോധന നടത്തുകയായിരുന്നു.

ചികിത്സക്കായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ്​ ഇയാൾ ഉപയോഗിച്ചിരുന്നത്​. കൂടാതെ സേവനങ്ങളെ കുറിച്ച്​ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളിൽ പരസ്യവും ചെയ്തിരുന്നു. ഒളിക്യാമറയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്​ ചികിത്സ ഉപകരണങ്ങൾ സഹിതമാണ്​ പിടികൂടിയതെന്ന്​ ഷാർജ പൊലീസിനെ​ ഉദ്ധരിച്ച്​ അൽ ഖലീജ്​ ന്യൂസ്​ പേപ്പർ റിപോർട്ട്​ ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ, വിചാരണക്കിടെ ഇയാൾ കുറ്റം നിഷേധിച്ചു. കേസ്​ മറ്റൊരു ദിവസത്തേക്ക്​ മാറ്റിവെച്ചിരിക്കുകയാണ്​.

Tags:    
News Summary - One arrested in Sharjah for illegal sale of cosmetics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.