ശൈഖ് സാലിം ബിന്‍ അബ്ദുറഹ്മാന് ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും ശൈഖ് അര്‍ഹമാ ബിന്‍ സൗദ് ബിന്‍ ഖാലിദ് ഹുമൈദ് അല്‍ഖാസിമിയും ചേർന്ന് കേക്ക് മുറിക്കുന്നു
ഷാര്‍ജ: ആറാം വാർഷികം പ്രൗഢമായി ആഘോഷിച്ചു. സെപ്റ്റംബർ നാലിന് സഫാരി മാളില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ ശൈഖ് സാലിം ബിന്‍ അബ്ദുറഹ്മാന് ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും ശൈഖ് അര്‍ഹമാ ബിന്‍ സൗദ് ബിന്‍ ഖാലിദ് ഹുമൈദ് അല്‍ഖാസിമി എന്നിവർ മുഖ്യാതിഥികളായിരുന്നു. സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, സാമൂഹികപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍, മറ്റു പ്രമുഖ വ്യക്തികൾ, സഫാരി സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവരും ആഘോഷ ചടങ്ങിൽ സന്നിഹിതരായി.
കഴിഞ്ഞ ആറു വര്‍ഷമായി വ്യത്യസ്ത രീതിയിലുള്ള ഷോപ്പിങ് അനുഭവം ഉപഭോക്താവിന് സമ്മാനിക്കാന്‍ സഫാരിക്ക് കഴിഞ്ഞുവെന്ന് സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. ഒരു കച്ചവടസ്ഥാപനം എന്നതിലുപരി ഉപഭോക്താക്കള്‍ നെഞ്ചിലേറ്റിയ സ്ഥാപനമാണ് സഫാരി. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി എന്നും സഫാരി മുന്‍പന്തിയില്‍ ഉണ്ടാകും. ആറാം വാര്‍ഷികവും ഓണാഘോഷവും അനുബന്ധിച്ച് ഷാര്‍ജയിലെയും റാസല്‍ഖൈമയിലെയും സഫാരി ഔട്ട്ലറ്റുകളില് ഒരു മാസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ ആരംഭിച്ച സഫാരിയെ ഇരുകൈ നീട്ടി സ്വീകരിച്ചത് യു.എ.ഇയിലെ സ്നേഹനിധികളായ ജനങ്ങളാണെന്നും അതിന്റെ തെളിവാണ് 40 ദശലക്ഷത്തോളം ഉപഭോക്താക്കൾ സഫാരിയോടൊപ്പംനിന്ന് വിജയകരമായ 7ാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷമീം ബക്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.